Saturday, January 22, 2022
HomeGulf'റിസ്ക് ' രാജ്യങ്ങൾ സന്ദർശിച്ചവർക്ക് ഇനി പിഴ അഞ്ചു ലക്ഷം റിയാൽ മുന്നറിയിപ്പുമായി സൗദി

‘റിസ്ക് ‘ രാജ്യങ്ങൾ സന്ദർശിച്ചവർക്ക് ഇനി പിഴ അഞ്ചു ലക്ഷം റിയാൽ മുന്നറിയിപ്പുമായി സൗദി

‘റിസ്ക് ‘ രാജ്യങ്ങൾ സന്ദർശിച്ചവർക്ക് കനത്ത പിഴ ഈടാക്കാനൊരുങ്ങി സൗദി. കോവിഡ് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാകാത്ത രാജ്യങ്ങൾ സന്ദർശിച്ചവർ ആ വിവരം വെളിപ്പെടുത്താതെ സൗദിയിലേക്ക് കടന്നാൽ കനത്ത പിഴ ഈടാക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഒമൈക്രോൺ വകഭേദം വ്യാപകമായ്ക്കുന്ന പശ്ചാത്തലത്തിലാണ് സൗദി പുതിയ നിർദേശം വച്ചിരിക്കുന്നത്.
റിസ്ക് പട്ടികയില്പെട്ട രാജ്യങ്ങളിൽ നിന്ന് രാജ്യാന്തര വിമാനങ്ങൾ വഴിയോ അല്ലാതെയോ സൗദി അറേബ്യയിലേക്ക് വരുന്ന യാത്രക്കാരുടെ വിവരങ്ങൾ എയർലൈൻ കമ്പനികളും വാഹന ഉടമകളും വെളിപ്പെടുത്തണമെന്നാണ് നിർദേശം.

ഇത്തരം രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരുടെ സന്ദർശനത്തിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്താത്ത പക്ഷം കടുത്ത ശിക്ഷാനടപടികൾ നേരിടേണ്ടി വരുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ ഊന്നിപ്പറഞ്ഞു. ആരോഗ്യ നിരീക്ഷണ നിയമത്തിലെ ആർട്ടിക്കിൾ 21, 25, 26 എന്നിവ അടിസ്ഥാനമാക്കിയാകും നടപടി സ്വീകരിക്കുക.

രാജ്യാന്തര യാത്രക്കാർ പൊതുജനാരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന രോഗങ്ങളോ അത്തരം പകർച്ച വ്യാധികളോ പടരാതിരിക്കാനുള്ള മുൻകരുതൽ പാലിക്കണമെന്നതാണ് നിയമം. ഇത് ലംഘിക്കുന്ന പക്ഷം നിയമം ലംഘിക്കുന്നവരും ഗതാഗത സംവിധാനത്തിന്റെ ഉടമയ്ക്കും ശിക്ഷ ബാധകമാകും. കൂടാതെ ഇങ്ങനെ പ്രവേശിക്കുന്നത് മൂലം ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് ഇരുകൂട്ടരും ഉത്തരവാദികളാണെന്ന് അധികൃതർ വ്യക്തമാക്കി.

Most Popular