Saturday, August 20, 2022
HomeGulfറിയാദിൽ ചികിത്സയിലായിരുന്ന മലയാളി സാമൂഹിക പ്രവർത്തകൻ മരിച്ചു

റിയാദിൽ ചികിത്സയിലായിരുന്ന മലയാളി സാമൂഹിക പ്രവർത്തകൻ മരിച്ചു

റിയാദ്: റിയാദിൽ ചികിത്സയിലായിരുന്ന മലയാളി സാമൂഹിക പ്രവർത്തകൻ മരിച്ചു. കെ.എം.സി.സി പ്രവര്‍ത്തകനായ മലപ്പുറം ചേറൂര്‍ മിനി കാപ്പില്‍ സ്വദേശി എന്‍.പി. ഹനീഫ (54) ആണ് റിയാദ് ശുമേസി ജനറൽ ആശുപത്രിയില്‍ മരിച്ചത്. പക്ഷാഘാതം ബാധിച്ച് ചികിത്സയിലായിരുന്നു.

റിയാദിലും ജിദ്ദയിലും ദമ്മാമിലും കെ.എം.സി.സി, സമസ്ത ഇസ്‍ലാമിക് സെന്റര്‍ എന്നിവയില്‍ പ്രവര്‍ത്തിച്ചിരുന്നു.

ഭാര്യ: സുബൈദ. മക്കള്‍: ശബീല്‍, സിബില. മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിന് റിയാദ് കെ.എം.സി.സി ജീവകാരുണ്യ പ്രവര്‍ത്തകരായ സിദ്ദീഖ് തുവ്വൂര്‍, റഫീഖ് പുല്ലൂര്‍, നൗഷാദ് ചാക്കീരി, ഉമര്‍ അമാനത്ത് എന്നിവര്‍ രംഗത്തുണ്ട്.

Most Popular