Thursday, December 8, 2022
HomeGulfറിയാദ് പുസ്തകോത്സവത്തിന് തുടക്കമായി

റിയാദ് പുസ്തകോത്സവത്തിന് തുടക്കമായി

റിയാദ്: റിയാദ് അന്താരാഷ്ട്ര പുസ്തകോത്സവത്തിന് തുടക്കമായി . റിയാദ് എയര്‍പ്പോര്‍ട്ട് റോഡിലെ റിയാദ് ഫ്രണ്ട് കണ്‍വെന്‍ഷന്‍ സെന്ററില്‍ ഇന്നലെ രാവിലെ 11ഓടെ മേള പൊതുജനങ്ങള്‍ക്കായി തുറന്നിട്ടു.

മലയാളം പ്രസാധകരുടെ പവലിയനുകളും സജീവമായി. ഡിസി ബുക്​സ്​ (E41), ഒലിവ് പബ്ലിക്കേഷന്‍ (സ്​റ്റാള്‍ നമ്ബര്‍ E15), ഹരിതം ബുക്​സ് (E13), ടിബിഎസ്​-പൂര്‍ണ പബ്ലിഷേഴ്​സ്​ (I29)​ എന്നീ മലയാള പ്രസാധകരുടെ പവലിയനുകളില്‍ വിവിധ ശീര്‍ഷകങ്ങളിലായി ആയിരക്കണക്കിന് പുസ്തകങ്ങളാണ് പ്രദര്‍ശിപ്പിക്കപ്പെട്ടിരിക്കുന്നത്.

ഇന്ത്യന്‍ സ്റ്റാളുകള്‍ ഇന്ത്യന്‍ എംബസി കമ്യൂണിറ്റി വെല്‍ഫെയര്‍ കോണ്‍സുലര്‍ എം.ആര്‍. സജീവ് ഉദ്ഘാടനം ചെയ്തു. ഹരിതം ബുക്സ് പ്രസിദ്ധീകരിച്ച എം. മുകുന്ദന്റെ ‘മരിയയുടെ മധുവിധു’, ‘ഉറൂബിന്റെ ശ്മശാന വൈരാഗ്യവും മറ്റ് കഥകളും’ എന്നീ പുസ്തകങ്ങളുടെ പ്രകാശനവും അദ്ദേഹം നിര്‍വഹിച്ചു.

ഒക്ടോബര്‍ എട്ട് വരെ നടക്കുന്ന പുസ്തകോത്സവത്തില്‍ വെള്ളിയാഴ്ച ഒഴികെ എല്ലാദിവസവും രാവിലെ 11 മുതല്‍ രാത്രി 12 വരെയാണ് സന്ദര്‍ശന സമയം. വെള്ളിയാഴ്ച ഉച്ചക്ക് ശേഷം രണ്ട് മുതല്‍ 12 വരെയാണ് സന്ദര്‍ശകരെ അനുവദിക്കുക. 32 രാജ്യങ്ങളില്‍നിന്ന്​ 1200 പ്രസാധകരാണ് സ്റ്റാളുകള്‍ ഒരുക്കിയിട്ടുള്ളത്. ഇന്ത്യയില്‍നിന്ന് ആകെ 10 പ്രസാധക സ്ഥാപനങ്ങള്‍ പ​ങ്കെടുക്കുന്നുണ്ട്.

Most Popular