Wednesday, December 7, 2022
HomeGulfറിയാദ് വിമാനത്താവളത്തിൽ പുതിയ രണ്ട് അന്താരാഷ്ട്ര ടെർമിനലുകൾ തുറന്നു

റിയാദ് വിമാനത്താവളത്തിൽ പുതിയ രണ്ട് അന്താരാഷ്ട്ര ടെർമിനലുകൾ തുറന്നു

റിയാദ്: റിയാദ് വിമാനത്താവളത്തിൽ പുതിയ രണ്ട് അന്താരാഷ്ട്ര ടെർമിനലുകൾ തുറന്നു. തിങ്കളാഴ്ച റിയാദ് പ്രവിശ്യ ഗവർണർ അമീർ ഫൈസൽ ബിൻ ബന്ദർ ഉദ്ഘാടനം ചെയ്തു.

വിമാനത്താവളത്തിലെ നാലാം ടെർമിനലും മൂന്നാം ടെര്മിനലുമാണ് നവീകരിച്ച് കൂടുതൽ വിപുലീകരിച്ചിരിക്കുന്നത്. ഫിഫ ലോകകപ്പിന്റെ ആരംഭത്തോടനുബന്ധിച്ച് നടക്കുന്ന അന്താരാഷ്ട്ര യാത്രകൾക്ക് ഇരു ടെർമിനലുകളും സഹായകരമാകും. പുതിയ ടെർമിനലുകൾ തുറന്നതോടെ പ്രതിവർഷം 1.3 കോടി അന്താരാഷ്ട്ര യാത്രക്കാർക്ക് റിയാദിൽ വന്നുപോകാൻ സൗകര്യമുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.

Most Popular