Sunday, November 27, 2022
HomeGulfനിയമലംഘകരായ വിദേശികളെ കണ്ടെത്താനുള്ള സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ പരിശോധനകൾ തുടരുന്നു

നിയമലംഘകരായ വിദേശികളെ കണ്ടെത്താനുള്ള സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ പരിശോധനകൾ തുടരുന്നു

റിയാദ്: നിയമലംഘകരായ വിദേശികളെ കണ്ടെത്താനുള്ള സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ പരിശോധനകൾ തുടരുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ 16,493 പേരെയാണ് അറസ്റ്റ് ചെയ്തത്. നവംബർ മൂന്നു മുതൽ ഒമ്പതു വരെ, താമസനിയമം ലംഘിച്ചതിന് 9441 പേരെയും അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിച്ചതിന് 4580 പേരെയും തൊഴിൽ നിയമലംഘനത്തിന് 2472 പേരെയും പിടികൂടി.

ഒക്ടോബർ 27 മുതൽ നവംബർ രണ്ടു വരെ താമസനിയമം ലംഘിച്ചതിന് 10,007 പേരെയും തൊഴിൽ നിയമലംഘനത്തിന് 2172 പേരെയും അതിർത്തി സുരക്ഷാചട്ട ലംഘനത്തിന് 4404 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ചതിന് അറസ്റ്റിലായ 480 പേരിൽ 63 ശതമാനം യമനികളും 33 ശതമാനം എത്യോപ്യക്കാരും നാലു ശതമാനം മറ്റു രാജ്യക്കാരുമാണ്. സൗദിയിൽനിന്ന് അയൽരാജ്യങ്ങളിലേക്കു കടക്കാൻ ശ്രമിച്ച 480 പേരെയും പിടികൂടി.

നിയമലംഘകരെ കടത്തിക്കൊണ്ടുവന്നതിനും അഭയം നൽകിയതിനും 15 പേരെ കസ്റ്റഡിയിലെടുത്തു. രാജ്യത്തേക്കുള്ള അനധികൃത പ്രവേശനം, ഗതാഗതം, അഭയം നൽകൽ എന്നിവ ഉൾപ്പെടെ നിയമലംഘകരെ സഹായിക്കുന്നതായി കണ്ടെത്തിയാൽ പരമാവധി 15 വർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ പിഴയും നേരിടേണ്ടിവരുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Most Popular