Tuesday, September 27, 2022
HomeGulfഖത്തറിലെ റാസ് അബു അബൗദ് സെന്റ് റോഡ് താത്കാലികമായി റോഡ് അടച്ചിടും

ഖത്തറിലെ റാസ് അബു അബൗദ് സെന്റ് റോഡ് താത്കാലികമായി റോഡ് അടച്ചിടും

ദോഹ: ഇന്ന് മുതൽ ഏഴ് ദിവസത്തേക്ക് റാസ് അബു അബൗദ് സെന്റ് റോഡ് താത്കാലികമായി റോഡ് അടച്ചിടുമെന്ന് അഷ്‌ഗാൽ അറിയിച്ചു.

റാസ് അബു അബൗദ് സെന്റ് റോഡിൽ ഷാർഗ് കവലയിൽ നിന്ന് അൽ റുഫാ ഇന്റർസെക്ഷനിലേക്കുള്ള പാതകളും സി-റിങ് റോഡിൽ നിന്ന് അൽ റുഫയിലേക്കുള്ള ഇടത്തെ വളവും അടച്ചിടുമെന്നാണ് മുന്നറിയിപ്പ്. 7 ദിവസത്തേക്ക്, എല്ലാ ദിവസവും രാത്രി 11 മുതൽ രാവിലെ 5 വരെയാണ് അടച്ചിടുന്നത്.

കോർണിഷിലേക്കുള്ള വളവും സി-റിംഗ് റോഡിലേക്കുള്ള ഇടത് വളവും ഗതാഗതത്തിനായി ഉപയോഗിക്കാം. ഷാർഗ് ഇന്റർസെക്ഷ൯ നിന്നും സി-റിംഗ് റോഡിൽ നിന്നും അൽ റുഫ ഇന്റർസെക്ഷനിലേക്ക് പോകുന്ന മറ്റ് റോഡുകളും ഉപയോഗിക്കാമെന്നും നിർദേശമുണ്ട്.

Most Popular