Tuesday, October 4, 2022
HomeGulfഖത്തറിലെ സബാഹ് അല്‍ അഹമ്മദ് ഇടനാഴി ഭാഗികമായി അടയ്ക്കും

ഖത്തറിലെ സബാഹ് അല്‍ അഹമ്മദ് ഇടനാഴി ഭാഗികമായി അടയ്ക്കും

ദോഹ: സബാഹ് അല്‍ അഹമ്മദ് ഇടനാഴി ഭാഗികമായി അടച്ചിടുമെന്ന് പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാല്‍) അറിയിച്ചു. അല്‍ മര്‍ഖിയ സ്ട്രീറ്റിനും താനി ബെന്‍ ജാസിം ഇന്റര്‍ചേഞ്ചിനും ഇടയിലുള്ള റോഡാണിത്.

നാളെ ബുധനാഴ്ച മുതല്‍ സെപ്റ്റംബര്‍ 30 വെള്ളി വരെ രാവിലെ 12 മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് റോഡ് അടച്ചിടുക. അതേസമയം, വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് മുതല്‍ രാവിലെ 9 വരെയും റോഡ് അടയ്ക്കും.

അടച്ചുപൂട്ടല്‍ സമയത്ത്, സൗത്തിലേക്ക് പോകുന്ന റോഡ് ഉപയോക്താക്കള്‍ക്ക് എന്‍വയോണ്‍മെന്റ് സ്ട്രീറ്റിലേക്ക് വലത്തേക്ക് തിരിഞ്ഞ് അല്‍ ദുഹൈല്‍ ഇന്റര്‍ചേഞ്ചിലൂടെ അല്‍ ഗരാഫ സ്ട്രീറ്റിലേക്കും മുഹമ്മദ് ബിന്‍ താനി ഇന്റര്‍ചേഞ്ചിലേക്കും താനി ബിന്‍ ജാസിം ഇന്റര്‍ചേഞ്ചിലേക്കും സബാ അല്‍ അഹമ്മദ് കോറിഡോറിലേക്കും പോകാവുന്നതാണ്. റോഡ് അടച്ചിടല്‍ സൂചിപ്പിക്കുന്ന സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Most Popular