കുവൈത്ത് സിറ്റി: കോവിഡ് പ്രതിരോധത്തില്‍ മിടുക്കുകാണിച്ച രാജ്യങ്ങളുടെ പട്ടികയില്‍ യുഎഇക്ക് 11ാം റാങ്ക്. ഗള്‍ഫ് രാജ്യങ്ങളില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവച്ചത് യുഎഇയാണ്. ഡീപ് നോളജ് ഗ്രൂപ് എന്ന എന്‍ജിഒകളുടെ കൂട്ടായ്മ തയാറാക്കിയ 100 രാജ്യങ്ങളുടെ പട്ടികയിലാണ് യുഎഇ ഈ റാങ്ക് കരസ്ഥമാക്കിയത്.
ക്വാരന്റീന്‍ സംവിധാനങ്ങള്‍, സര്‍ക്കാര്‍ സംവിധാനങ്ങളുടെ കാര്യക്ഷമത, രോഗനിരീക്ഷണം, രോഗം കണ്ടെത്തല്‍, ആരോഗ്യ മേഖലയിലെ മറ്റു തയാറെടുപ്പുകള്‍ എന്നിവക്ക് പുറമെ കോവിഡ് സൃഷ്ടിച്ച സാമ്പത്തികാഘാതത്തെ മറികടക്കുന്നതില്‍ കൈവരിച്ച നേട്ടം കൂടി പരിഗണിച്ചാണ് പട്ടിക തയാറാക്കിയത്. ഗള്‍ഫ് രാജ്യങ്ങളില്‍ സൗദി അറേബ്യയാണ് രണ്ടാമത്. 17 ആണ് സൗദിയുടെ റാങ്ക്. കുവൈത്ത്(21), ബഹ്‌റൈന്‍(23), ഖത്തര്‍(26), ഒമാന്‍(33) എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളുടെ റാങ്കിങ്.
സ്വിറ്റ്‌സര്‍ലന്‍ഡ്, ജര്‍മനി എന്നിവയാണ് ആദ്യ രണ്ടു സ്ഥാനങ്ങള്‍ കരസ്ഥമാക്കിയത്. സാമ്പത്തികവ്യവസ്ഥയിലെ ആഘാതം മറികടക്കുന്നതില്‍ കാണിച്ച മിടുക്കാണ് അവരെ മുന്‍നിരയില്‍ എത്തിച്ചത്. ഇസ്രായേല്‍, സിംഗപ്പൂര്‍, ജപ്പാന്‍, ആസ്ട്രിയ, ചൈന, ആസ്‌ത്രേലിയ, ന്യൂസിലന്‍ഡ്, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളാണ് മുന്‍നിരയില്‍ വരുന്നത്. ഇന്ത്യ പട്ടികയില്‍ 56ാം സ്ഥാനത്തും അമേരിക്ക 58ാം സ്ഥാനത്തുമാണ്.
തുടക്കത്തിലുള്ള റാങ്കിങ് മാദണ്ഡങ്ങളില്‍ ഇപ്പോള്‍ മാറ്റം വരുത്തിയിട്ടുണ്ട്. കോവിഡിന്റെ തുടക്കത്തില്‍ പകര്‍ച്ചവ്യാധിയോട് പെട്ടെന്നുള്ള പ്രതികരണം, ്അടിയന്തര സാഹചര്യം നേരിടുന്നതിനുള്ള മുന്നൊരുക്കം എന്നിവയാണ് മികച്ച റാങ്കിങ് നല്‍കിയത്. എന്നാല്‍, ഇപ്പോള്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ശാസ്ത്രീയമായ പിന്‍വലിക്കുകയും സാമ്പത്തിക മേഖലയിലെ മരവിപ്പില്‍ നിന്ന് അതിവേഗം മോചനം നേടുകയും ചെയ്യുന്നതാണ് പ്രധാനമായും പരിഗിണിക്കുന്നത്.