ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യമായി ഖത്തർ

ദോഹ: ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യമായി ഖത്തർ. 2023 ലെ ഏറ്റവും പുതിയ നംബിയോ ക്രൈം ഇൻഡെക്‌സ് പ്രകാരമാണ് ഈ നേട്ടം. അഞ്ച് വർഷത്തിനിടെ സൂചികയിൽ ഒന്നാം സ്ഥാനത്താണ് ഖത്തർ.

ലോകത്തിലെ ഏറ്റവും വലിയ ജീവിതച്ചെലവ് ഡാറ്റാബേസാണ് നംബിയോ. ജീവിത നിലവാരം, ഭവന സൂചകങ്ങൾ, കുറ്റകൃത്യങ്ങളുടെ നിരക്ക്, ആരോഗ്യ സംരക്ഷണ നിലവാരം, ഗതാഗത നിലവാരം, മറ്റ് സ്ഥിതിവിവരക്കണക്കുകൾ എന്നിവയുടെ ക്രൗഡ്-സോഴ്സ്ഡ് ഗ്ലോബൽ ഡാറ്റാബേസ് കൂടിയാണിത്.

സൂചിക 142 രാജ്യങ്ങളിൽ സർവേ നടത്തി, യുഎഇ (2), ഒമാൻ (5), ബഹ്‌റൈൻ (10) എന്നിവയുൾപ്പെടെ നാല് ഗൾഫ് രാജ്യങ്ങൾ ആദ്യ പത്തിൽ ഇടം നേടി. തായ്‌വാൻ (3), ഐൽ ഓഫ് മാൻ (4), ഹോങ്കോങ് (6), അർമേനിയ (7), ജപ്പാൻ (8), സ്വിറ്റ്‌സർലൻഡ് (9) എന്നിവയാണ് ആദ്യ പത്തിലെ മറ്റുള്ളവ. സ്ലോവേനിയ, സൗദി അറേബ്യ, മൊണാക്കോ, ക്രൊയേഷ്യ, ഐസ്‌ലൻഡ് എന്നീ രാജ്യങ്ങൾ യഥാക്രമം 11 മുതൽ 15 വരെ സ്ഥാനങ്ങളിലാണ്.