സലാലയിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു

expatriates dead body

സലാല: സലാലയിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു. എറണാകുളം ഫോർട്ട്കൊച്ചി കുന്നുംപുറം സ്വദേശി ചെട്ടിപ്പാടം ഹസീന മൻസിൽ ബാബു അബ്ദുൽ ഖാദർ ആണ് മരിച്ചത്. സാദയിൽ ഇലക്ട്രോണിക് ഷോപ്പ് നടത്തി വരികയായിരുന്നു. ഭാര്യ: സെഫാന ബാബു. കുടുംബം സലാലയിൽ ഉണ്ട്. സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മയ്യിത്ത് നിയമ നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ട് പോകും.