Wednesday, January 19, 2022
HomeGulfസമീര്‍ ഏറാമല ഒഐസിസി മിഡില്‍ ഈസ്റ്റ് കണ്‍വീനര്‍; ശങ്കര്‍ പിള്ള ഗ്ലോബല്‍ ചെയര്‍മാന്‍

സമീര്‍ ഏറാമല ഒഐസിസി മിഡില്‍ ഈസ്റ്റ് കണ്‍വീനര്‍; ശങ്കര്‍ പിള്ള ഗ്ലോബല്‍ ചെയര്‍മാന്‍

ദോഹ: ഖത്തര്‍ ഇന്‍കാസ് പ്രസിഡന്റ് സമീര്‍ ഏറാമലയെ ഒഐസിസി മിഡില്‍ ഈസ്റ്റ് കണ്‍വീനറായും കുമ്പളത്ത് ശങ്കര്‍ പിള്ളയെ ഒഐസിസി ഗ്ലോബല്‍ ചെയര്‍മാനായും നിയമിച്ചു. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപിയാണ് ഇവരുടെ പേരുകള്‍ പ്രഖ്യാപിച്ചത്.

വിവിധ ജിസിസി രാജ്യങ്ങളില്‍നിന്നായി 10 കണ്‍വീനര്‍മാരെ നിയമിച്ചിട്ടുണ്ട്. ഗള്‍ഫില്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാനും കൂടുതല്‍ പ്രവര്‍ത്തകരെ ആകര്‍ഷിക്കാനും ലക്ഷ്യമിട്ടാണ് കുവൈത്ത്, ബഹ്‌റൈന്‍, സൗദി അറേബ്യ, യുഎഇ, ഖത്തര്‍, ഒമാന്‍ എന്നീ രാജ്യങ്ങളിലേക്കായി 10 കണ്‍വീനര്‍മാരെ കൂടി നിയമിക്കാന്‍ തീരുമാനിച്ചത്. ഇതു സംബന്ധിച്ച സര്‍ക്കുലര്‍ കെപിസിസി പ്രസിഡന്റ് കഴിഞ്ഞ ദിവസം പുറത്തിറക്കി.

വര്‍ഗീസ് പുതുകുളങ്ങര (കുവൈത്ത്), രാജു കല്ലുംപുറം (ബഹ്‌റൈന്‍), കുഞ്ഞി കുമ്പള, അഹമ്മദ് പുളിക്കന്‍, ബിജു കല്ലുമല (സൗദി അറേബ്യ), ഇ പി ജോണ്‍സണ്‍, അഡ്വ. ഹാഷിക് തൈകണ്ടി, പി കെ മോഹന്‍ദാസ് (യുഎഇ), സജീ ഔസേഫ് (ഒമാന്‍) എന്നിവരാണ് മറ്റ് കണ്‍വീനര്‍മാര്‍.

Most Popular