Tuesday, January 25, 2022
HomeGulfഇന്ത്യൻ കമ്യൂണിറ്റിക്ക് അഭിമാനമായി വാഖ് സാൻഡ് ആര്ട്ട് ഷോ

ഇന്ത്യൻ കമ്യൂണിറ്റിക്ക് അഭിമാനമായി വാഖ് സാൻഡ് ആര്ട്ട് ഷോ

ദോഹ :ഖത്തർ 2022 ലോകകപ്പുമായി 365 കൗൺഡൗനിനോടനുബന്ധിച്ചു  ഇന്ത്യൻ എംബസിക്ക് കീഴിലെ ഇന്ത്യൻ സ്പോർട്സ് സെന്ററിന്റെ നേതൃത്വത്തിൽ വിവിധ ഇന്ത്യൻ സഘടനകളുടെ  സഹകരണത്തോടെ ദോഹ ഐഡിയൽ ഇന്ത്യൻ സ്‌കൂളിൽ വെച്ച് നടന്ന ഇന്ത്യൻ സ്പോർട്സ് കാർണിവൽ ഖത്തറിലെ ഇന്ത്യൻ കമ്യൂണിറ്റിയുടെ ഉത്സവ വേദിയായി. ഇന്ത്യൻ അംബാസിഡർ ഡോ. ദീപക് മിത്തൽ കാർണിവൽ ഉദ്‌ഘാടനം ചെയ്തു .

ഇന്ത്യൻ സ്പോർട്സ് സെന്ററിന്റെ പ്രെസിഡന്റ് ഡോ മോഹൻ തോമസിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ  ഇന്ത്യൻ സ്പോർട്സ് സെന്ററുമായി ചേർന്ന് വാഴക്കാട്ടുകാരുടെ പ്രവാസി കൂട്ടായ്മ വാഴക്കാട് അസോയിയേഷൻ ഖത്തർ(വാഖ്‌ ) ലോകകപ്പ് തയ്യാറെടുപ്പുകളെയും ഖത്തറിന്റെ ചരിത്രത്തെയും അടിസ്ഥാനമാക്കി പ്രമുഖ കലാകാരൻ ഉദയൻ എടപ്പാൾ  സാൻഡ് ആർട്ടിൽ തയ്യാറാക്കിയ  കൗൺഡൗൺ വീഡിയോ ഖത്തർ എനർജി റിക്രിയേഷൻ മേധാവി ഷെയ്ഖ് ഖാലിദ് ഫക്രു  റീലീസ് ചെയ്‌തു . ഫിഫ സുപ്രീം കമ്മറ്റി ഫോർ ലെഗസി പ്രതിനിധി അനീഷ് ഗംഗാധരൻ, കാപ്റ്റൻ മോഹൻ അറ്റ്ലാ, ഇന്ത്യൻ എംബസ്സിയുടെ വിവിധ അപെക്സ് ബോഡി അധ്യക്ഷന്മാരായ പി എൻ ബാബുരാജ് , ജഫാർ അസ് സാദിഖ് , സിയാദ് ഉസ്മാൻ,  വാഖ് പ്രസിഡന്റ് സുഹൈൽ കൊന്നക്കോട് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

ചെണ്ടമേളം, കളരി പയറ്റ് തുടങ്ങി  വിവിധ കൾച്ചറൽ പരിപാടികൾക്ക് പുറമെ വേദിയിൽ സംഘടിപ്പിച്ച വിവിധ ഇന്ത്യൻ കലാരൂപങ്ങളും സ്പോർട്സ് ഫെസ്റ്റും  ഫുഡ് ഫെസ്റ്റും ശ്രദ്ധേയമായി. ലോകകപ്പ് വിളംബരവുമായി ബന്ധപ്പെട്ട് വിവിധ പരിപാടികൾ ഇന്ത്യയിലും ഖത്തർ റിലുമായി തുടർന്നും സംഘടിപ്പിക്കുമെന്ന് ഡോ . മോഹൻ തോമസ് വ്യക്തമാക്കി .

Most Popular