സന്തോഷ് ട്രോഫി ഫുട്ബോൾ ചാംപ്യൻഷിപ്പ് മത്സരങ്ങൾ സൗദി അറേബ്യയിൽ

football

റിയാദ്∙ സന്തോഷ് ട്രോഫി ഫുട്ബോൾ ചാംപ്യൻഷിപ്പ് മത്സരങ്ങൾ സൗദിയിൽ നടത്തും. അടുത്ത വർഷത്തെ സെമിയും ഫൈനലും ഫെബ്രുവരിയില്‍ നടത്താനും തീരുമാനമായി.

ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ ഇന്ത്യ, സൗദി ഫുട്ബോൾ ഫെഡറേഷനുകൾ ദമാമിൽ ധാരണാപത്രം ഒപ്പുവച്ചു. റിയാദിലും ജിദ്ദയിലുമായാണ് ടൂർണമെന്റ് നടക്കുക.

ഇന്ത്യൻ ഫുട്ബോളിന്റെ ചരിത്രത്തിലെ നിർണായകമായ വളർച്ചയാണ് ഇതെന്നാണ് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് കല്യാൺ ചൗബേ പറഞ്ഞു.കരാറിലെത്തിയ സൗദി ഫുട്ബോൾ ഫെഡറേഷന് ഓള്‍ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ നന്ദി അറിയിച്ചു.

യുവതാരങ്ങൾക്ക് വലിയ സ്വപ്നങ്ങൾ കാണാനും സൗദിയിലെ ഇന്ത്യൻ സമൂഹത്തിന് ഇന്ത്യൻ ഫുട്ബോളുമായി ബന്ധപ്പെടാനും ടൂർണമെന്റിലൂടെ അവസരം ലഭിക്കുമെന്ന് ഓള്‍ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.