Saturday, August 13, 2022
HomeGulfസൗദിയിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു

സൗദിയിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു

കോഴിക്കോട്: സൗദിയിൽ വാഹനാപകടത്തിൽ പ്രവാസി മലയാളി മരിച്ചു. താമരശ്ശേരി സ്വദേശി പ രപ്പന്‍പൊയില്‍ തിരിളാംകുന്നുമ്മല്‍ ടി.കെ. ലത്തീഫ് (47) ആണ് മരിച്ചത്.

സൗദിയിലെ അബഹ കമ്മീസ് മുഷയിത്തില്‍ വച്ചുണ്ടായ വാഹന അപകടത്തില്‍ മരണപ്പെട്ടതായാണ് അറിയിപ്പ് ലഭിച്ചത്.

ഭാര്യ: സജ്‌ന (നരിക്കുനി) മക്കള്‍: റമിന്‍ മുഹമ്മദ്, മൈഷ മറിയം പരേതരായ അയമ്മദിന്റെയും മറിയക്കുട്ടിയുടെയും മകനാണ്. സഹോദരങ്ങള്‍: അബ്ദുല്‍ അസീസ്, റസാഖ്, മാഷിദ, നസീറ.

Most Popular