Wednesday, December 7, 2022
HomeGulfലോകകപ്പ്: ഖത്തറിലേക്ക് സൗദി എയര്‍ലൈന്‍സ് 780 സര്‍വിസുകള്‍ നടത്തും

ലോകകപ്പ്: ഖത്തറിലേക്ക് സൗദി എയര്‍ലൈന്‍സ് 780 സര്‍വിസുകള്‍ നടത്തും

ജിദ്ദ: ലോകകപ്പ് മത്സരങ്ങള്‍ കാണുന്നതിനായി കായികപ്രേമികളെ സൗദിയില്‍നിന്ന് ദോഹയിലേക്കും തിരിച്ചും യാത്ര ചെയ്യാന്‍ സൗദി എയര്‍ലൈന്‍സ് (സൗദിയ) 780ലധികം വിമാന സര്‍വിസുകള്‍ ഒരുക്കി.

റിയാദ്, ജിദ്ദ, ദമ്മാം എന്നീ വിമാനത്താവളങ്ങളില്‍നിന്നാണ് ദോഹയിലേക്കും തിരിച്ചും സർവീസുകൾ നടത്തുന്നത്. 2,54,000 കളിൽ ലോകകപ്പ് ആരാധകർക്ക് യാത്ര ചെയ്യാം.

സൗദിയില്‍നിന്ന് വേഗത്തില്‍ ദോഹയില്‍ എത്താനും കളി കണ്ട് അതേ ദിവസംതന്നെ മടങ്ങാനും കഴിയുംവിധമാണ് ട്രിപ്പുകള്‍ ക്രമീകരിച്ചിരിക്കുന്നത്. അതിന് അനുസൃതമായി യാത്രാനടപടികള്‍ എളുപ്പത്തില്‍ പൂര്‍ത്തീകരിക്കാന്‍ ആവശ്യമായ സജ്ജീകരണവും ഒരുക്കിയിട്ടുണ്ട്.

ചെക്ക്ഡ് ബാഗേജ് കൊണ്ടുപോകാനുള്ള സൗകര്യത്തോടെ യാത്രക്കാര്‍ക്ക് ഷെഡ്യൂള്‍ ചെയ്ത വിമാനങ്ങള്‍ വഴി ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും തിരിച്ചും യാത്ര ചെയ്യാന്‍ ഇതിലൂടെ സാധിക്കും.മടക്കയാത്ര യാത്രക്കാര്‍ക്ക് രണ്ട് വിമാനങ്ങള്‍ക്കിടയിലുള്ള സമയം കണക്കിലെടുക്കാതെ, മടക്കയാത്രയുടെ ബോര്‍ഡിങ് പാസുകള്‍ കൂടി ഒരുമിച്ചു നല്‍കാനും സംവിധാനമുണ്ടാകും.

Most Popular