Saturday, August 20, 2022
HomeGulfബലിപെരുന്നാൾ ; ബാങ്കുകള്‍ക്കും പണമിടപാട് സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ച് സൗദി

ബലിപെരുന്നാൾ ; ബാങ്കുകള്‍ക്കും പണമിടപാട് സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ച് സൗദി

റിയാദ്: സൗദി അറേബ്യയില്‍ ബാങ്കുകള്‍ക്കും പണമിടപാട് സ്ഥാപനങ്ങള്‍ക്കും ഒരാഴ്‌ച അവധി. ബാലീ പെരുന്നാൾ പ്രമാണിച്ചാണ് അവധി.

ദേശീയ ബാങ്കായ സാമ അറിയിച്ചതനുസരിച്ച്‌ ജൂലായ് ആറ് മുതല്‍ 12 വരെയാണ് അവധി. വിദേശപണമിടപാട് സ്ഥാപനങ്ങള്‍ക്കും ഇക്കാലയളവില്‍ അവധി ബാധകമാണ്.

അതേസമയം മക്കയിലും മദീനയിലും അതിര്‍ത്തിയിലെ ചെക്‌പോസ്‌റ്റുകളിലും ബാങ്കുകള്‍ പ്രവര്‍ത്തിക്കും.

ദുല്‍ഹജ് മാസപ്പിറവി രാജ്യത്ത് ദൃശ്യമാകുന്നുണ്ടോയെന്ന് നിരീക്ഷിക്കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്. മാസപ്പിറവി കാണുന്നവര്‍ കോടതിയില്‍ ഉടന്‍ വിവരമറിയിക്കണം.

Most Popular