Thursday, May 19, 2022
HomeGulfപ്രവാസി നിയമലംഘകരെ പിടികൂടാൻ കർശന പരിശോധനയുമായി സൗദി

പ്രവാസി നിയമലംഘകരെ പിടികൂടാൻ കർശന പരിശോധനയുമായി സൗദി

റിയാദ്: പ്രവാസി നിയമ ലംഘകരെ പിടികൂടാൻ കർശന പരിശോധനയുമായി സൗദി. ഒരാഴ്ചക്കിടെ 13000 ത്തിലേറെ നിയമലംഘകര്‍ പിടിയിലായതായി റിപ്പോർട്ടുകൾ പുറത്തുവന്നു. അനധികൃതമായി രാജ്യത്തേക്ക് നുഴഞ്ഞു കയറിയവര്‍, തൊഴില്‍ നിയമ ലംഘനം നടത്തിയവര്‍ തുടങ്ങി വിവിധ നിയമ ലംഘനങ്ങളിൽപെട്ടവരാണ് അറസ്റ്റിലായത്.

അനധികൃതമായി നുഴഞ്ഞു കയറിയവരില്‍ 61 ശതമാനം യമന്‍ സ്വദേശികളും 28 ശതമാനം എത്യോപ്യന്‍ വംശജരുമാണ്. ബാക്കി 11 ശതമാനം മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവരുമാണ്. ഇതിന് പുറമേ നിയമ ലംഘകരെ സഹായിച്ചതിന് 45 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിനകം പിടിയിലായ 103570 പേരുടെ നടപടികള്‍ പൂര്‍ത്തിയാക്കി നാടുകടത്തലിനായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായും മന്ത്രാലയം അറിയിച്ചു.

Most Popular