ജിദ്ദ: സൗദി അറേബ്യയിൽ ഇറക്കുമതി രംഗത്ത് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. തുറമുഖങ്ങൾ വഴി സൗദിയിലേക്ക് ഇറക്കുമതി ചെയ്യുന്ന മുഴുവൻ ചരക്ക് കണ്ടൈനറുകളുടെയും സൗജന്യ സ്റ്റോറേജ് ദിവസം ഇനി മുതൽ അഞ്ചിൽ നിന്ന് 21 ദിവസമാക്കി ഉയർത്തിയതായി ജനറൽ അതോറിറ്റി ഫോർ പോർട്ടുകൾ (മവാനി) അറിയിച്ചു.
പുതിയ നിരക്ക് സെപ്തംബർ ഒന്ന് മുതലാണ് പ്രാബല്യത്തിൽ വരിക. ഇതുമൂലം രാജ്യത്തേക്കുള്ള ചരക്ക് ഗതാഗതം കൂടുതൽ സുഖകരമാവും. ട്രാൻസിറ്റ് ചരക്ക് കപ്പലുകളെ ആകർഷിക്കുന്നതിനും ചരക്ക് മേഖലയിൽ കൂടുതൽ ആകർഷകമായ മത്സര സേവനങ്ങൾ നൽകുന്നതിലൂടെ സ്വകാര്യ മേഖലയുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്താനാകുമെന്നുമാണ് ഭരണകൂടത്തിന്റെ കണക്ക് കൂട്ടൽ.