Monday, November 29, 2021
HomeGulfസൗദി പ്രവേശനം: അംഗീകൃത വാക്‌സിനെടുത്തില്ലെങ്കിൽ ഇനി 48 മണിക്കൂർ ക്വാറന്റീൻ

സൗദി പ്രവേശനം: അംഗീകൃത വാക്‌സിനെടുത്തില്ലെങ്കിൽ ഇനി 48 മണിക്കൂർ ക്വാറന്റീൻ

റിയാദ്: അംഗീകൃത വാക്സിനുകളുടെ മുഴുവൻ ഡോസുകളും സ്വീകരിക്കാതെ സൗദിയിലേക്ക് പ്രവശിച്ചാൽ ഇനി 48 മണിക്കൂർ ഹോം ക്വാറന്റൈൻ നിർബന്ധമാണെന്ന് സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.അംഗീകൃത വാക്സിനെടുക്കത്തയെത്തുന്നവർ 48 മണിക്കൂർ നിർബന്ധ ഹോം ക്വാറന്റീൻ പാലിക്കേണ്ടതാണെന്ന് അധികൃതർ വ്യക്തമാക്കി. ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ ആവശ്യമായി വരുന്നവർക്കൊഴികെ ഈ വിഭാഗത്തിൽപ്പെടുന്ന മറ്റെല്ലാവർക്കും ഈ നിബന്ധന ബാധകമാണ്. ഫൈസർ ബയോഎൻടെക്, ഓക്സ്ഫോർഡ് ആസ്ട്രസെനേക, മോഡേണ എന്നിവയാണ് സൗദി അംഗീകാരമുള്ള വാക്സിനുകൾ. ഈ വാക്സിൻ സ്വീകരിക്കാതെ സൗദിയിലെത്തുന്നവർ നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ നിയമനടപടി നേരിടേണ്ടി വരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇത്തരത്തിൽ ഹോം ക്വാറന്റീനിൽ തുടരുന്നവർ, സൗദിയിലേക്ക് പ്രവേശിച്ച് 48 മണിക്കൂറിനകം PCR ടെസ്റ്റ് നടത്തേണ്ടതാണ്. ഈ ടെസ്റ്റിൽ നെഗറ്റീവ് ലഭിക്കുന്നതോടെ ഹോം ക്വാറന്റീൻ അവസാനിക്കുന്നതാണ്. എട്ട് വയസിന് താഴെ പ്രായമുള്ള കുട്ടികൾക്ക് ഈ ടെസ്റ്റ് ഒഴിവാക്കിയിട്ടുണ്ടെങ്കിലും, ഇവർക്കും 48 മണിക്കൂർ ഹോം ക്വാറന്റീൻ ബാധകമാണ് എന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശത്തിൽ പറയുന്നത്.

Most Popular