Friday, September 30, 2022
HomeGulfകോവിഡ് നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി സൗദി അറേബ്യയും കുവൈത്തും ഒമാനും

കോവിഡ് നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി സൗദി അറേബ്യയും കുവൈത്തും ഒമാനും

കെയ്‌റോ: നോവല്‍ കൊറോണ വൈറസ് ശക്തിപ്രാപിക്കുന്നതിനിടെ സൗദി അറേബ്യ, കുവൈറ്റ്, ഒമാന്‍ എന്നിവ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.
ആരോഗ്യ മുന്‍കരുതല്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടി മൂന്ന് രാജ്യങ്ങളും ശക്തമാക്കിയിട്ടുണ്ട്.

പുതിയ കോവിഡ് തരംഗം കണക്കിലെടുത്ത് ആളുകള്‍ കൂട്ടം കൂടുന്ന എല്ലാ മേഖലകളിലും നിയന്ത്രണം കൊണ്ടുവരാനാണ് നീക്കം.
നേരത്തെ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ 20 ദിവസം കൂടി നീട്ടാനാണ് സൗദി സര്‍ക്കാര്‍ തീരുമാനം. ഇതു പ്രകാരം പൊതുജനം കൂടുന്ന കായിക – വിനോദ പരിപാടികള്‍ നടക്കുന്ന തിയറ്റുകളും ഇന്‍ഡോര്‍ സ്റ്റേഡിയങ്ങള്‍ അടക്കം അടഞ്ഞു കിടക്കും. റെസ്റ്റോറന്റുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ പാടില്ല. പൊതുപരിപാടികളില്‍ 20 ല്‍ അധികം ആളുകള്‍ ഒത്തുകൂടരുത്. ഞായറാഴ്ച 10 മണി മുതല്‍ പ്രാബല്യത്തില്‍ വരും. സൗദിയിലെ സാഹചര്യം അനുസരിച്ച് നിയന്ത്രണം ഒരു മാസത്തിന് മുകളില്‍ തുടര്‍ന്നേക്കാം.
കുവൈത്തില്‍ ജുമുഅ ഖുതുബ അടക്കം 15 മിനിറ്റില്‍ കൂടാന്‍ പാടില്ലെന്ന തീരുമാനം മതകാര്യ വിഭാഗം കൈക്കൊണ്ടിരുന്നു.
കുവൈത്തിലെത്തുന്ന എല്ലാവര്‍ക്കും ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റേയിന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ശേഷം വീടുകളില്‍ 7 ദിവസത്തെ ക്വാന്റെയിനും. ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിനായി മത്സ്യ ചന്തയിലെ പരസ്യ ലേലം വിളിക്ക് താല്‍ക്കാലിക നിരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ലേലം വിളി സമയത്തെ ആള്‍പ്പെരുപ്പം ചൂണ്ടിക്കാട്ടി സമൂഹ മാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിച്ച സാഹചര്യത്തിലാണ് നടപടി.
ഒമാനിലും ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റയിന്‍ നിര്‍ബസമാക്കിയിട്ടുണ്ട്.
റെസ്റ്റോറന്റുകളിലും കോഫി ഷോപ്പുകളിലും 50% ആളുകളെ മാത്രമേ പ്രവേശിപ്പിക്കാവൂ.
വിദേശത്തുള്ളവരും അതിര്‍ത്തി വഴി നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നതുമായ ഒമാനി പൗരന്മാര്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന്് നിര്‍ബന്ധമാണ്.

 

 

 

 

 

Most Popular