Sunday, July 3, 2022
HomeGulfഗൾഫ് രാജ്യങ്ങളിലെ പ്രവാസികൾക്കായി പുതിയ വിസാ പദ്ധതിയുമായി സൗദി

ഗൾഫ് രാജ്യങ്ങളിലെ പ്രവാസികൾക്കായി പുതിയ വിസാ പദ്ധതിയുമായി സൗദി

ജിദ്ദ:ഗൾഫ് രാജ്യങ്ങളിലെ പ്രവാസികൾക്കായി പുതിയ വിസാ പദ്ധതിയുമായി സൗദി. സൗദി ടൂറിസം മന്ത്രി അഹമ്മദ് അൽ ഖത്തീബാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് സൗദി ടൂറിസം മന്ത്രി, ജിസിസി രാജ്യങ്ങളിലെ പ്രവാസികള്‍ക്കായി പ്രത്യേക വിസ കൊണ്ടുവരുമെന്ന വിവരം പ്രഖ്യാപിച്ചത്.

സൗദി അറേബ്യ 2019ൽ ആരംഭിച്ച ടൂറിസ്റ്റ് വിസകൾ ഇപ്പോഴും നിലവിലുണ്ടെന്നും വിനോദ സഞ്ചാരത്തിനായി രാജ്യത്തേക്ക് വരുന്നവർക്ക് പ്രത്യേക നിയന്ത്രണങ്ങളൊന്നും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

Most Popular