റിയാദ്: റിയാദിൽ കാണാതായ പെൺകുട്ടിയെ കണ്ടെത്തി. മുസാഹ്മിയയില്‍ വീടിനു മുന്നില്‍വെച്ച് ദുരൂഹ സാഹചര്യത്തില്‍ കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തിയതായി റിയാദ് പോലീസ് അറിയിച്ചു.
അമീറ എന്ന പെണ്‍കുട്ടിയെ വീടിനുമുന്നില്‍നിന്ന് അജ്ഞാതന്‍ തട്ടിക്കൊണ്ടുപോവുകയായിരുന്നെന്ന് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ബന്ധുക്കള്‍ പൊലീസില്‍ പരാതിയും നല്കി. തുടര്‍ന്ന് സുരക്ഷ വകുപ്പുകള്‍ നടത്തിയ ഊര്‍ജിതമായ അന്വേഷണങ്ങളിലൂടെയാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.