Friday, October 22, 2021
HomeGulfകാള്‍ സെന്റര്‍ ജോലികള്‍ ഇനി സ്വദേശികള്‍ക്ക് മാത്രം; പുതിയ നിബന്ധനയുമായി സൗദി

കാള്‍ സെന്റര്‍ ജോലികള്‍ ഇനി സ്വദേശികള്‍ക്ക് മാത്രം; പുതിയ നിബന്ധനയുമായി സൗദി

റിയാദ്: കാള്‍ സെന്റര്‍ ജോലികള്‍ സൗദി അറേബ്യയില്‍ ഇനി സ്വദേശികള്‍ക്ക് മാത്രം. ഉപഭോക്താക്കള്‍ക്കും ഇടപാടുകാര്‍ക്കും സേവനം നല്‍കുന്നതിന് വേണ്ടി പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സ്ഥാപനങ്ങളിലെയും ജോലികളില്‍ സൗദി യുവതിയുവാക്കളെ നിയമിക്കണമെന്ന സൗദി മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ ഉത്തരവാണ് കഴിഞ്ഞ ഞായറാഴ്ച മുതല്‍ നടപ്പായത്. നിലവില്‍ ഈ മേഖലയില്‍ ജോലിയെടുക്കുന്ന പ്രവാസികള്‍ മുഴുവന്‍ പുറത്താകും. ഫോണ്‍, ഈമെയില്‍, ചാറ്റിങ്, സോഷ്യല്‍ മീഡിയ, നേരിട്ട് ഇടപെടല്‍, പുറം കരാര്‍ സേവനങ്ങള്‍ തുടങ്ങിയ ഏത് വഴിയിലൂടെയുമുള്ള കസ്റ്റമര്‍ സര്‍വീസ് ജോലിയില്‍ സൗദികളെയല്ലാതെ നിയമിക്കാന്‍ പാടില്ല. നിയമം ലംഘിച്ചാല്‍ കടുത്ത ശിക്ഷയാണ് നേരിടേണ്ടി വരിക.

Most Popular