Thursday, May 19, 2022
HomeGulfസൗദിയിൽ 4 തൊഴിലുകളിൽകൂടി സ്വദേശിവത്കരണം ഏർപ്പെടുത്തുന്നു

സൗദിയിൽ 4 തൊഴിലുകളിൽകൂടി സ്വദേശിവത്കരണം ഏർപ്പെടുത്തുന്നു

റിയാദ്: സൗദിയിൽ നാല് തൊഴിലുകളിൽകൂടി സ്വദേശിവത്കരണം ഏർപ്പെടുത്തുന്ന നിയമം ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വരും. ഓഫീസ് സെക്രട്ടറി, ട്രാൻസ്‍ലേറ്റർ, സറ്റോർ കീപ്പർ, ഡാറ്റാ എൻട്രി എന്നീ ജോലികളാണ് സ്വദേശികൾക്ക് മാത്രമായി പരിമിതപ്പെടുത്തുന്നത്. 20,000 തൊഴിലവസരങ്ങളാണ് സ്വദേശികൾക്ക് ലഭ്യമാവുന്നത്.

ഇത് സംബന്ധിച്ച തീരുമാനം കഴിഞ്ഞ ഒക്ടോബറിൽ മാനവവിഭവശേഷി മന്ത്രാലയം പുറപ്പെടുവിച്ചിരുന്നു. ഈ നാല് തൊഴിൽ മേഖലകളിലെ നൂറ്ശതമാനം തസ്തികകളും സ്വദേശികൾക്ക് വേണ്ടി മാത്രമുള്ളതായിരിക്കും. സ്വദേശികൾക്ക് തൊഴിൽ ഉറപ്പുവരുത്തുന്ന പദ്ധതിയുടെ ഭാഗമാണ് ഇതും.

സ്വദേശികളായ യുവതീ – യുവാക്കൾക്ക് സ്വകാര്യ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ നൽകുന്നതിനും തൊഴിൽ വിപണിയിൽ അവരുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനും മന്താലയം നിരവധി പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്.

ട്രാൻസ്‍ലേറ്റർ, സ്‍റ്റോർ കീപ്പർ എന്നീ ജോലികൾക്ക് ഏറ്റവും കുറഞ്ഞ ശമ്പളം അയ്യായിരം റിയാലാണ്. അഞ്ചിൽ കൂടുതൽ ജീവനക്കാരുള്ള സ്ഥാപനത്തിലെ 30 ശതമാനം മാർക്കറ്റിങ് ജോലികൾ സ്വദേശിവത്കരിക്കാനുള്ള തീരുമാനവും മന്ത്രാലയം ഉടൻ നടപ്പിലാക്കും. മാർക്കറ്റിങ്​ ജോലികളിലേർപ്പെടുന്നവർക്ക് കുറഞ്ഞ ശമ്പളം 5,500 റിയാലായിരിക്കും.

Most Popular