Tuesday, September 27, 2022
HomeGulfപകര്‍പ്പവകാശവുമായി ബന്ധപ്പെട്ട നിയമങ്ങളും നിയന്ത്രണങ്ങളും കർശനമാക്കാനൊരുങ്ങി സൗദി

പകര്‍പ്പവകാശവുമായി ബന്ധപ്പെട്ട നിയമങ്ങളും നിയന്ത്രണങ്ങളും കർശനമാക്കാനൊരുങ്ങി സൗദി

റിയാദ്: പകര്‍പ്പവകാശവുമായി ബന്ധപ്പെട്ട നിയമങ്ങളും നിയന്ത്രണങ്ങളും കർശനമാക്കാനൊരുങ്ങി സൗദി. മന്ത്രിസഭാ യോഗം അംഗീകരിച്ച നിയന്ത്രണങ്ങളും നിയമങ്ങളും ഔദ്യോഗിക ഗസറ്റായ ഉമ്മുല്‍ഖുറ പുറത്തിറക്കി.

പകര്‍പ്പ് അവകാശവുമായി ബന്ധപ്പെട്ട നിയമങ്ങളും ഇതിനാവശ്യമായ ലൈസന്‍സ് എടുക്കേണ്ട രീതികളും നിയമം ലംഘിച്ചവര്‍ക്കുള്ള ശിക്ഷയുമെല്ലാം വിശദമായി ഗസറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

, വ്യാജമോ പകര്‍ത്തിയതോ ആയ കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളോ ഓഡിയോ, വീഡിയോ ടേപ്പുകളോ സൂക്ഷിക്കുന്നത് പകര്‍പ്പവകാശ ലംഘനത്തിന്റെ പരിധിയില്‍ വരും. പകര്‍പ്പവകാശ നിയമത്തിലൂടെ സംരക്ഷിതമായ സൃഷ്ടികള്‍ പുനര്‍നിര്‍മ്മിക്കുക, വില്‍ക്കുക, ഇറക്കുമതി ചെയ്യുക, വിതരണം ചെയ്യുക, കൈമാറ്റം ചെയ്യുക, പ്രസിദ്ധീകരിക്കുക, വാടകയ്ക്കെടുക്കുക തുടങ്ങിയവയെല്ലാം പകര്‍പ്പവകാശ നിയമ ലംഘനമാവും.

അതേസമയം, വ്യാജമോ പകര്‍ത്തിയതോ ആയ കമ്പ്യൂട്ടര്‍ പ്രോഗ്രാമുകള്‍ ഉപയോഗിച്ച് ഇലക്ട്രോണിക് ഉപകരണങ്ങളില്‍ മെയിന്റനന്‍സ് നടത്തിയാലും നിയമ ലംഘനമായി കണക്കാക്കും.

Most Popular