Thursday, January 27, 2022
HomeGulfസ്പുട്നിക് വാക്‌സിൻ എടുത്ത വിനോദസഞ്ചാരികൾക്ക് പ്രവേശനം അനുവദിച്ച് സൗദി

സ്പുട്നിക് വാക്‌സിൻ എടുത്ത വിനോദസഞ്ചാരികൾക്ക് പ്രവേശനം അനുവദിച്ച് സൗദി

ജിദ്ദ: സ്പുട്നിക് വാക്‌സിൻ എടുത്ത വിനോദസഞ്ചാരികൾക്ക് പ്രവേശനം അനുവദിച്ച് സൗദി. റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടാണ് ഇക്കാര്യം അറിയിച്ചത്. സ്പുട്നിക് വാക്സിനേഷന്‍ എടുത്തവര്‍ക്ക് മക്കയിലും മദീനയിലും തീര്‍ത്ഥാടനത്തിനും ഹജജ്, ഉംറ കര്‍മ്മത്തില്‍ പങ്കെടുക്കുവാനും ഈ അംഗീകാരം സഹായകമാകും. സ്പുട്നിക് വാക്സിനേഷന്‍ എടുത്ത വിദേശ വിനോദസഞ്ചാരികള്‍ 48 മണിക്കൂര്‍ ക്വാറന്‍ൈറനില്‍ കഴിയുകയും പി.സി.ആര്‍ പരിശോധന നടത്തുകയും വേണം.

സൗദിയിൽ ദശലക്ഷക്കണക്കിന് തീര്‍ഥാടകരാണ് മതം അനുശാസിക്കുന്ന ഹജ് കര്‍മ്മത്തിനായി ഒത്തുചേരുന്നത്.ഈ വര്‍ഷം പൂര്‍ണ്ണമായും വാക്സിന്‍ എടുത്ത 60,000 പൗരന്മാര്‍ക്കും രാജ്യത്തുള്ള പ്രവാസികള്‍ക്കുമാണ് ഹജജ് കര്‍മ്മത്തിന് അനുമതി നല്‍കിയിരുന്നത്.

Most Popular