Wednesday, November 30, 2022
HomeGulfനോണ്‍ ​പ്രോഫിറ്റ്​ സിറ്റി സ്ഥാപിക്കാനൊരുങ്ങി സൗദി അറേബ്യ

നോണ്‍ ​പ്രോഫിറ്റ്​ സിറ്റി സ്ഥാപിക്കാനൊരുങ്ങി സൗദി അറേബ്യ

ജിദ്ദ: ലാഭം ലക്ഷ്യമാക്കാതെ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ നഗരം (നോണ്‍ ​പ്രോഫിറ്റ്​ സിറ്റി) സ്ഥാപിക്കാനൊരുങ്ങി സൗദി അറേബ്യ
വാണിജ്യ ലക്ഷ്യങ്ങളൊന്നുമില്ലാത്ത ശുദ്ധ പ്രകൃതി സൗഹൃദ നഗരം സ്ഥാപിക്കുമെന്ന് സൗദി കിരീടാവകാശിയും മിസ്​ക്​ ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ സ്ഥാപകനും ബോര്‍ഡ്​ ചെയര്‍മാനുമായ അമീര്‍ മുഹമ്മദ്​ ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ചു. ആഗോളതലത്തില്‍ ലാഭേഛയില്ലാത്ത മേഖലയുടെ വികസനത്തിന്​ റിയാദില്‍ സ്ഥാപിക്കാനൊരുങ്ങുന്ന നഗരം മാതൃകയാകും​. നിരവധി യുവജനങ്ങള്‍ക്കും സന്നദ്ധ വിഭാഗങ്ങള്‍ക്കും പ്രാദേശിക, അന്തര്‍ദേശീയ തലങ്ങളില്‍ ലാഭേഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്കും ഇൗ നഗരമൊരു ഈറ്റില്ലമായി മാറുമെന്ന്​ കിരീടാവകാശി വ്യക്തമാക്കി . ലാഭേഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ആദ്യത്തെ നഗരം മിസ്​ക്​ ഫൗണ്ടേഷ​െന്‍റ ലക്ഷ്യ പൂര്‍ത്തീകരണങ്ങളിലൊന്നാണ്​. യുവതിയുവാക്കള്‍ക്ക്​ തൊഴിലവസരങ്ങളും തൊഴില്‍ പരിശീലന പരിപാടികളും നഗരം പ്രദാനം ചെയ്യും.

Most Popular