റിയാദ്: റമദാൻ മാസത്തോടനുബന്ധിച്ച് ഭക്ഷ്യോല്പന്നങ്ങളുടെ ലഭ്യത ഉറപ്പുവരുത്താന്‍ വാണിജ്യ മന്ത്രാലയ പരിശോധനയുമായി സൗദി. 3,100 പരിശോധനകളാണ് നാല് ദിവസത്തിനിടെ നടത്തിയത്. രാജ്യത്തെ വിവിധ മേഖലകളിലെ ഭക്ഷ്യഗോഡൗണുകള്‍, മാര്‍ക്കറ്റുകള്‍, വില്പന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലാണ് പരിശോധന നടക്കുന്നത്. വിലകൂട്ടിയുള്ള വില്പന, സാധനങ്ങളുടെ കാലാവധി, വില രേഖപ്പെടുത്തല്‍, കാഷ്യറുടെ ഫണ്ടുമായി വില പൊരുത്തപ്പെടല്‍ തുടങ്ങിയവയും നിരീക്ഷണവിധേയമാക്കുന്നുണ്ട്.