റിയാദ്: ജീവിതവഴിയില്‍ നേരിടുന്ന പ്രതിസന്ധികളില്‍ തളരാതെ ജീവിച്ചു തീര്‍ക്കാനുള്ള ഇച്ഛാശക്തിയും പോരാട്ടവീര്യവുമാണ് പഠനകാലത്ത് വിദ്യാര്‍ഥികള്‍ ആര്‍ജ്ജിക്കേണ്ടതെന്ന് കേരള സര്‍ക്കാര്‍ പാഠപുസ്തക സമിതി അംഗവും കെഎന്‍എം പാഠപുസ്തക സമിതി ജനറല്‍ കണ്‍വീനറുമായ പ്രമുഖ കൗണ്‍സിലര്‍ റഫീഖ് കൊടിയത്തൂര്‍ പറഞ്ഞു .
ജീവിതയാഥാര്‍ഥ്യങ്ങളെ കുറിച്ച് ഉള്‍ക്കാഴ്ച പകരാന്‍ സാധിച്ചാല്‍ മാത്രമാണ് വിദ്യാഭ്യാസം പൂര്‍ണ്ണമാവുകയെന്നും അദ്ദേഹം റിയാദ് സലഫി മദ്‌റസ സംഘടിപ്പിച്ച രക്ഷാകര്‍തൃ യോഗത്തെ അഭിസംബോധന ചെയ്തു കോണ്ട് കൂട്ടിച്ചേര്‍ത്തു .
ചടങ്ങില്‍ റിയാദ് സലഫി മദ്‌റസയുടെ ബ്രോഷര്‍, അറബിക് കയ്യെഴുത്തു പരിശീലന സഹായി എന്നിവ പ്രകാശനം ചെയ്തു. പാദവാര്‍ഷിക പരീക്ഷയില്‍ ഉന്നത വിജയം നേടിയ മുഹമ്മദ് അഫാന്‍, ഇഷാ മര്‍യം, അഹമ്മദ് ഇഷാന്‍, അല്‍ അമീന്‍, ഇല്‍ഹാം, മന്‍ഹ സമീര്‍, ഷാബ് റാദി, നിംറ നസ്‌റിന്‍, റാസിന്‍ ഷാഹിദ്, അംന റിസ, ആയിഷ നഹ്‌റിന്‍, റജ്വ എന്‍ കെ എന്നിവരെ ചടങ്ങില്‍ ആദരിച്ചു .
റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് അബൂബക്കര്‍ എടത്തനാട്ടുകര, മദ്‌റസ പ്രിന്‍സിപ്പാള്‍ സഅദുദ്ദീന്‍ സ്വലാഹി, പിടിഎ പ്രസിഡന്റ് മഅറൂഫ്, സെക്രട്ടറി ഫൈസല്‍ പൂനൂര്‍ , ലുഖ്മാന്‍, അബ്ദുല്‍ ജലീല്‍, അഷ്‌കര്‍ കണ്ണൂര്‍, അബ്ദുല്‍ വഹാബ് പാലത്തിങ്ങല്‍ എന്നിവര്‍ സംബന്ധിച്ചു .
കമാല്‍ നാസര്‍, ഫസല്‍ റഹ്മാന്‍ അറക്കല്‍, മുജീബ് ഇരുമ്പുഴി, നജീബ് സ്വലാഹി, ഹസീന കോട്ടക്കല്‍, റുഖ്‌സാന വഹാബ്, താജ്ജുന്നീസ, റംലത്ത് , റജീന സിവി , റജീന സിപി, റസീന, നബീല തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
മദ്‌റസ മാനേജര്‍ മുഹമ്മദ് സുല്‍ഫിക്കര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ അംജദ് അന്‍വാരി സ്വാഗതവും അബ്ദുല്‍ അസീസ് കോട്ടക്കല്‍ നന്ദിയും പറഞ്ഞു .
ഫോട്ടോ:റിയാദ് സലഫി മദ്രസ്സ സംഘടിപ്പിച്ച കരിയര്‍ ഗൈഡന്‍സ് പരിപാടിയില്‍ റഫീഖ് കൊടിയത്തൂര്‍ സംസാരിക്കുന്നു