മക്കക്കു സമീപം ഭൂകമ്പമുണ്ടായതായി റിപോര്‍ട്ട്

ദോഹ: മക്ക പ്രവിശ്യക്ക് വടക്കുകിഴക്ക് അല്‍ഖൂബിഇയ ഗ്രാമത്തിലും സമീപപ്രദേശങ്ങളിലും ഇന്ന് രാവിലെ ഭൂകമ്പം അനുഭവപ്പെട്ടു. ഭയചകിതരായ പ്രദേശവാസികള്‍ ഏകീകൃത കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെട്ട് വിവരം അറിയിച്ചു. കണ്‍ട്രോള്‍ റൂമില്‍ നിന്ന് സൗദി ജിയോളജിക്കല്‍ സര്‍വേ അധികൃതര്‍ക്കു വിവരം കൈമാറി. ആളപായമോ നാശനഷ്ടങ്ങളോ റിപോര്‍ട്ട് ചെയ്തിട്ടില്ല.