റിയാദ്: മയക്കു മരുന്ന് കേസില്‍ പ്രതികളായ രണ്ടുപേരെ സൗദി അറേബ്യയില്‍ വധശിക്ഷയ്ക്ക് വിധേയരാക്കി. രണ്ട് സിറിയക്കാരെയാണ് വധിച്ചത്. വന്‍ ലഹരി ഗുളിക ശേഖരം കടത്തുന്നതിനിടെ അറസ്റ്റിലായ ആദില്‍ ഖുലൈഫ് അല്‍ സ്വാമില്‍, മുഹമ്മദ് ഹമൂദ് അല്‍ സുവൈന്‍ എന്നിവരാണ് ശിക്ഷയ്ക്കിരയായത്. അല്‍ജൗഫ് പ്രവിശ്യയില്‍ ഇന്നലെയാണ് ശിക്ഷ നടപ്പാക്കിയത്.