റിയാദ്: മൊബൈല്‍ ഫോണ്‍ ചാര്‍ജര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നുണ്ടായ അഗ്നിബാധയില്‍ രണ്ടു കുട്ടികള്‍ വെന്തുമരിച്ചു. ഈജിപ്ഷ്യന്‍ കുടുംബത്തില്‍പ്പെട്ട ഹന (11), സലീം (9) എന്നീ കുട്ടികളാണ് മരിച്ചത്. ചാര്‍ജര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് ഫ്‌ളാറ്റിലെ മുറിയില്‍ തീപ്പിടിച്ചാണ് ദുരന്തം.
വീട്ടില്‍നിന്ന് ജോലി സ്ഥലത്തേക്ക് പോകുമ്പോള്‍ മക്കള്‍ ഉറങ്ങിക്കിടക്കുകയായിരുന്നെന്ന് പിതാവ് പറഞ്ഞു. പത്തു മിനിറ്റിനു ശേഷം കെട്ടിട ഉടമ ഫോണില്‍ ബന്ധപ്പെട്ട് ഫ്‌ളാറ്റില്‍ അഗ്‌നിബാധയുണ്ടായതായി അറിയിച്ചു. സിവില്‍ ഡിഫന്‍സ് അധികൃതര്‍ എത്തി തീയണച്ചപ്പോഴേക്കും ഇരുവരും മരണപ്പെട്ടിരുന്നു. മൃതദേഹങ്ങള്‍ റിയാദില്‍നിന്ന് കെയ്റോയിലെത്തിച്ച് മുസ്തഫ മഹ്മൂദ് മസ്ജിദില്‍ മറവു ചെയ്തു.