ജിദ്ദ: സൗദിയില്‍ മെഡിക്കല്‍ ഇന്‍ഷുറന്‍സ്, തിരിച്ചറിയല്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്ന പ്രക്രിയ പൂര്‍ത്തിയായി. ജനുവരി ഒന്നുമുതല്‍ ആരോഗ്യ സേവനങ്ങള്‍ക്ക് പ്രത്യേക ഇന്‍ഷുറന്‍സ് കാര്‍ഡിന് പകരം പ്രവാസികള്‍ക്ക് ഇഖാമ ഉപയോഗിക്കാം.
ഹെല്‍ത്ത് ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട മൊബൈല്‍ ആപ്പുകള്‍ ലഭ്യമാക്കിയിട്ടുണ്ട്. ഇ-ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കാര്‍ഡ് സര്‍വീസും ആരംഭിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഇന്‍ഷുറന്‍സ് കാര്‍ഡിന് പകരമായി ഇഖാമ സ്വീകാര്യമാകുന്നത്.
ഇന്‍ഷുര്‍ ചെയ്തവരുടെ അവകാശങ്ങള്‍ ഉറപ്പുവരുത്താനും ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സേവനങ്ങള്‍ മെച്ചപ്പെടുത്താനും കഴിയും വേഗം സേവനം ലഭ്യമാക്കാനും ഇതുവഴി സാധിക്കും.
അടുത്ത ജനുവരി ഒന്നുമുതല്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സൗദി ഐ.ഡിയുമായും ഇഖാമയുമായും ബന്ധിപ്പിക്കുമെന്ന് സിസിഎച്ച്ഐ(കൗണ്‍സില്‍ ഓഫ് കോഓപ്പറേറ്റീവ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ്) പുറപ്പെടുവിച്ച സര്‍ക്കുലറില്‍ പറയുന്നു.