റിയാദ്: സൗദിയില്‍ കൊറോണ രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നു. ഇന്ന് മൂന്ന് പേര്‍ കൂടി മരിച്ചു. ഇന്ന് മാത്രം 1223 പേര്‍ക്ക് അസുഖം സ്ഥിരീകരിച്ചു.
139 പേരാണ് ഇതിനകം സൗദിയില്‍ കൊറോണ ബാധിച്ച് മരിച്ചത്.
സൗദിയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 17,522 ആയി ഉയര്‍ന്നു. 115 പേര്‍ ഗുരുതരാവസ്ഥയിലുണ്ട്.
മക്കയില്‍ മലയാളികളടക്കം നിരവധി പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മക്കയില്‍ 272, റിയാദ് 267, മദീന 217, ജിദ്ദ 117, ബീഷ 113, ദമ്മാം 51 എന്നിങ്ങിനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍. എണ്‍പത് ശതമാനത്തിലേറെയും പ്രവാസികളാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ലേബര്‍ ക്യാമ്പുകളും താമസകേന്ദ്രങ്ങളും കേന്ദ്രീകരിച്ചെടുത്ത സാമ്പിളുകളുടെ ഫലം കൂടിയാണ് പുറത്ത് വരുന്നത്. സ്ഥിതി ഗതികള്‍ നിരീക്ഷിച്ച് നിലവില്‍ പ്രഖ്യാപിച്ച കര്‍ഫ്യൂ തുടരണമോ എന്ന കാര്യത്തില്‍ ഭരണകൂടം തീരുമാനിക്കും