സൗദിയില്‍ 1325 പേര്‍ക്ക് കൂടി കോവിഡ്; അഞ്ച് വിദേശികള്‍ കൂടി മരണപ്പെട്ടു

new corona cases in saudi

ഷക്കീബ് കൊളക്കാടന്‍

റിയാദ്: 24 മണിക്കൂറിനുള്ളില്‍ അഞ്ച് വിദേശികള്‍ കൂടി സൗദിയില്‍ കോവിഡ് ബാധിച്ചു മരണപ്പെട്ടു. ഇതോടെ ആകെ മരണം 157 ആയി. സൗദിയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 21,402 ആണ്. ഇതില്‍ 2953 പേര്‍ സുഖം പ്രാപിച്ചു. ബുധനാഴ്ച മരിച്ചവര്‍ മക്കയിലും കിഴക്കന്‍ പ്രവിശ്യയിലുമാണ്. എല്ലാവരും ഇരുപത്തഞ്ചിനും അമ്പതിനും ഇടയില്‍ പ്രായമുള്ളവരുമാണ്.

പുതുതായി രോഗം ബാധിച്ചവരില്‍ 15 ശതമാനം മാത്രമാണ് സൗദി പൗരന്മാര്‍. ഇപ്പോള്‍ ചികിത്സയിലുള്ള 18,292 പേരില്‍ 125 പേര്‍ അതീവ ഗുരുതരാവസ്ഥയിലുള്ളവരാണെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ വക്താവ് ഡോ. മുഹമ്മദ് അബ്ദുല്‍ അല്‍ ആലി അറിയിച്ചു.
ആരോഗ്യ വകുപ്പ് അതിവിപുലമായ നടത്തുന്ന ഫീല്‍ഡ് സര്‍വേ രണ്ടാഴ്ച പിന്നിട്ടു. വിദേശികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ നേരിട്ടെത്തിയാണ് പരിശോധന.

മക്ക 356, മദീന 225, ജിദ്ദ 224, റിയാദ് 203, ദമ്മാം 74, ഹുഫൂഫ് 42, ജീസാന്‍ 40, ബുറൈദ 37, ഖോബാര്‍ 36, ജുബൈല്‍ 23, ത്വാഇഫ് 7, ഖമീസ് മുശൈത്ത് 6, അല്‍-ജഫര്‍ 4, ഖത്വീഫ് 4, ഉനൈസ 4, മന്‍ദഖ് 4, തബൂക്ക് 4, മുസാഹ്മിയ 4, ബേഷ് 3, അല്‍ഖുറയാത്ത് 3, അല്‍ഖര്‍ജ് 3, ദറഇയ 3, മിദ്‌നബ് 2, യാംബു 2, ഖുലൈസ് 2, ഹഫര്‍ അല്‍ബാതിന്‍ 2, ഖുന്‍ഫുദ 2, അല്‍ഖറായ, മഖ്വ, തുറൈബാന്‍, ശറൂറ, അല്‍ദീര, സാജര്‍ എന്നിവിടങ്ങളില്‍ ഒന്നുവീതവുമാണ് പുതിയ രോഗികളുടെ കണക്ക്.