സൗദിയിലുണ്ടായ വാഹനാപകടത്തിൽ 2 മലയാളി നഴ്സുമാർ മരിച്ചു

നജ്റാന്‍: സൗദി അറേബ്യയില്‍ ഉണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളി നഴ്സുമാര്‍ മരിച്ചു. നജ്റനിലാണ് വാഹനാപകടം ഉണ്ടായത്. തിരുവനന്തപുരം സ്വദേശിനിയായ അശ്വതി വിജയന്‍ (31), കോട്ടയം സ്വദേശിനിയായ ഷിന്‍സി ഫിലിപ്പ് (28) എന്നിവരാണ് മരണപ്പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിൽ മറ്റൊരു വാഹനം വന്നിടിച്ചാണ് അപകടമുണ്ടായത്. നജ്റാന്‍ കിംഗ് ഖാലിദ് ആശുപത്രിയിലെ നഴ്സുമാരായിരുന്നു ഇവര്‍.അപകടത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. വര്‍ക്കൊപ്പം വാഹനത്തില്‍ ഉണ്ടായിരുന്ന സ്നേഹ, റിന്‍സി എന്നിവരെ പരിക്കുകളോടെ ഐ സി യുവില്‍ പ്രവേശിപ്പിച്ചു. വാഹനത്തില്‍ ഉണ്ടായിരുന്നു എല്ലാവരും മലയാളികള്‍ ആയിരുന്നു.