കൊറോണ: സൗദിയില്‍ ആദ്യമരണം; 205 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

ഷക്കീബ് കൊളക്കാടന്‍

റിയാദ്: സൗദി അറേബ്യയില്‍ സൗദിയില്‍ 205 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. രാജ്യത്തെ ആദ്യ മരണവും റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. 51 കാരനായ അഫ്ഗാന്‍ സ്വദേശിയാണ് മദീന മേഖലയില്‍ ചികില്‍സയിലിരിക്കെ മരണപ്പെട്ടത്. ഇതുവരെ സൗദിയില്‍ ആകെ കൊറോണ കേസുകളുടെ എണ്ണം 767 ആണ്.

അതേസമയം, 28 പേര്‍ രോഗവിമുക്തി നേടിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ബാക്കിയുള്ള 738 പേര്‍ സൗദി അറേബ്യയിലെ വിവിധ ആരോഗ്യ കേന്ദ്രങ്ങളില്‍ ചികില്‍സയിലാണ്. ആഗോളതലത്തില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 382,108 ആണ്. 101,857 പേര്‍ രോഗമുക്തി നേടുകയും 16,574 പേര്‍ മരണപ്പെടുകയും ചെയ്തു.

സൗദിയിലെ 205 പുതിയ കേസുകളുടെ വിശദവിവരം

ജിദ്ദ: 82
റിയാദ്: 69
അല്‍ ബഹ: 12
ബിഷാ: 9
നജ്‌റാന്‍: 8
അബഹ: 6
ഖത്തീഫ്: 6
ദമ്മാം: 6
ജിസാന്‍: 3
ഖോബാര്‍: 2
ധഹ്‌റാന്‍: 2
മദീന: 1