Friday, August 12, 2022
HomeGulfSaudi Arabia24 ആഗോള കമ്പനികള്‍ റിയാദില്‍ ഓഫീസ് ആരംഭിക്കുന്നു

24 ആഗോള കമ്പനികള്‍ റിയാദില്‍ ഓഫീസ് ആരംഭിക്കുന്നു

റിയാദ്: പെപ്‌സികോ, ടിം ഹോര്‍ട്ടണ്‍സ്, ബെക്ടെല്‍, ബോഷ്, ബോസ്റ്റണ്‍ സയന്റിഫിക് എന്നിവയുള്‍പ്പെടെ 24 അന്താരാഷ്ട്ര കമ്പനികള്‍ റിയാദില്‍ പ്രാദേശിക ഓഫീസുകള്‍ സ്ഥാപിക്കുന്നതിന് സൗദി അധികൃതരുമായി കരാറില്‍ ഒപ്പുവച്ചു. 2030 ഓടെ സൗദി തലസ്ഥാനത്തെ ലോകത്തിലെ ഏറ്റവും വലിയ പത്ത് നഗര സമ്പദ്വ്യവസ്ഥകളിലേക്ക് ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെയുള്ള നടപടികളുടെ ഭാഗമായാണിത്.

റിയാദില്‍ ആഗോള ബഹുരാഷ്ട്ര ഗ്രൂപ്പുകളുടെ പ്രാദേശിക ആസ്ഥാനം സ്ഥാപിക്കുന്നതിനായി 2030 ഓടെ ദേശീയ സമ്പദ്വ്യവസ്ഥയിലേക്ക് 70 ബില്യണ്‍ സൗദി റിയാല്‍ സംഭാവന ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. കമ്പനികളുടെ ശമ്പളം, പ്രവര്‍ത്തന, മൂലധനച്ചെലവുകള്‍ എന്നിവയിലൂടെ നിരവധി പ്രധാന മേഖലകളുടെ വളര്‍ച്ചയ്ക്ക് കാരണമാകുമെന്നാണ് കണക്കാക്കുന്നത്.

Most Popular