മക്കയിലും മദീനയിലും 24 മണിക്കൂര്‍ കര്‍ഫ്യൂ

Curfew in Mecca

റിയാദ്: പുണ്യനഗരങ്ങളായ മക്കയിലും മദീനയിലും 24 മണിക്കൂര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ കര്‍ഫ്യൂ തുടരും.

കൊറോണ വ്യാപനം തടയാനുള്ള മുന്‍കരുതലിന്റെ ഭാഗമായി വിദഗ്ദ സമിതിയുടെ ശുപാര്‍ശകള്‍ പരിഗണിച്ചാണ് നടപടിയെന്ന് സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. മക്ക, മദീന എന്നിവിടങ്ങളിലെ ഫാര്‍മസികള്‍, ഭക്ഷ്യവിതരണം, ഗ്യാസ് സ്റ്റേഷനുകള്‍, ബാങ്കിങ് സേവനങ്ങള്‍ എന്നിവയൊഴികെ വ്യാപാര കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കില്ല.

ഭക്ഷ്യസാധനങ്ങള്‍, മരുന്ന് എന്നിവ വാങ്ങുന്നതിന് രാവിലെ 6 മുതല്‍ വൈകുന്നേരം മൂന്നുവരെ അനുവദിക്കും. പരമാവധി ഹോം ഡെലിവറി സ്വീകരിക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.