Sunday, October 24, 2021
HomeNewsfeedസൗദിയിൽ നിന്നുള്ളവരുടെ യാത്രവിസ പുനരാരംഭിക്കാനൊരുങ്ങി ഫ്രാൻസ്

സൗദിയിൽ നിന്നുള്ളവരുടെ യാത്രവിസ പുനരാരംഭിക്കാനൊരുങ്ങി ഫ്രാൻസ്

ജിദ്ദ: സൗദിയിൽ നിന്നുള്ളവരുടെ യാത്രവിസ പുനരാരംഭിക്കാനൊരുങ്ങി ഫ്രാൻസ് . അടുത്തയാഴ്ചയോടെ റിയാദിലെ ഫ്രാൻസ് എംബസിയും ജിദ്ദയിലെ ഫ്രഞ്ച് കോൺസുലേറ്റ് ജനറലും ഫ്രാൻസിലേക്ക് യാത്രാ വിസ നൽകുന്നത് പുനരാരംഭിക്കും. ആദ്യ ഘട്ടത്തിൽ, ഒരു വർഷമോ അതിൽ കൂടുതലോ സാധുതയുള്ള വിസ പുതുക്കുന്നതിനാണ് മുൻഗണന നൽകുക. വിസ അപേക്ഷാ ഫയലുകൾ സമർപ്പിക്കാനും മാനദണ്ഡങ്ങൾ മനസിലാക്കുന്നതിനായും ഫ്രാൻസ് വിസ വെബ്‌സൈറ്റ് സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് എംബസി അറിയിച്ചു.

വേനൽകാലത്ത് മാത്രം ഫ്രാൻസ് സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർ വരും ആഴ്ചകളിൽ വിസയ്ക്ക് അപേക്ഷിക്കണമെന്നും എംബസി അഭ്യർത്ഥിച്ചു. എന്നാൽ ആഭ്യന്തര മന്ത്രാലയത്തിന്റെ യാത്രാ സർട്ടിഫിക്കറ്റിൽ പരാമർശിച്ചിരിക്കുന്ന വിഭാഗത്തിൽ പെട്ട യാത്രക്കാർക്ക് മാത്രമേ ഫ്രാൻസിലേക്ക് പ്രവേശിക്കാൻ അപേക്ഷിക്കാൻ അർഹതയുള്ളൂ.

ജൂൺ 9 ന് അതിർത്തികൾ അതിർത്തികൾ തുറന്നേക്കും. ഫ്രഞ്ച് പ്രദേശത്തേക്കുള്ള പ്രവേശന നടപടികൾക്ക് പുറമേ (പ്രത്യേകിച്ച് മെഡിക്കൽ സർട്ടിഫിക്കറ്റുകൾ നൽകുന്നതുമായി ബന്ധപ്പെട്ട്). എല്ലാ വിശദാംശങ്ങളും എംബസി എത്രയും വേഗം നൽകുമെന്നും വ്യക്തമാക്കി.

Most Popular