Saturday, November 27, 2021
HomeNewsfeedവ്യാപാര സ്ഥാപനങ്ങളില്‍ ഇലക്ട്രോണിക് ബില്ലിങ് സിസ്റ്റമില്ലെങ്കില്‍ അയ്യായിരം റിയാല്‍ പിഴ

വ്യാപാര സ്ഥാപനങ്ങളില്‍ ഇലക്ട്രോണിക് ബില്ലിങ് സിസ്റ്റമില്ലെങ്കില്‍ അയ്യായിരം റിയാല്‍ പിഴ

റിയാദ്: സൗദി അറേബ്യയിലെ(Saudi Arabia) വ്യാപാര സ്ഥാപനങ്ങളില്‍ ഇലക്ട്രോണിക് ബില്ലിങ് (electronic billing)സിസ്റ്റം ഏര്‍പ്പെടുത്തിയില്ലെങ്കില്‍ അയ്യായിരം റിയാല്‍ (ഒരു ലക്ഷത്തോളം രൂപ) പിഴ. ഡിസംബര്‍ നാല് മുതലാണ് ഈ നിബന്ധന നടപ്പില്‍ വരിക. ബില്ലില്‍ കൃത്രിമം കാണിക്കുന്നവര്‍ക്ക് പതിനായിരം റിയാലും (രണ്ട് ലക്ഷത്തേളം രൂപ) പിഴ ചുമത്തും.

ഡിസംബര്‍ നാലിന് ശേഷം കടകളില്‍ വ്യാപക പരിശോധനയുണ്ടാകും. സൗദിയിലെ സകാത്ത്-ടാക്‌സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റിയാണ് പരിശോധനക്ക് നേതൃത്വം നല്‍കുക. നേരത്തെ പ്രഖ്യാപിച്ച തീരുമാനം അനുസരിച്ച് ഡിസംബര്‍ നാലിനകം ഇലക്ട്രോണിക്‌സ് ബില്ലിങ് രീതി നടപ്പാക്കണം. ഈ തീയതിക്ക് ശേഷം പേന കൊണ്ടെഴുതിയ കടലാസ് ബില്ലുകള്‍ക്ക് നിയമ സാധുതയുണ്ടാകില്ല. സ്ഥാപനങ്ങളിലെ ഇലക്ട്രോണിക് ബില്ലുകളില്‍ ക്യു.ആര്‍ കോഡ്, നികുതി വിവരങ്ങള്‍ എന്നിവ ഉണ്ടായിരിക്കണമെന്നും നിബന്ധനകളില്‍ പറയുന്നു.

 

Most Popular