Saturday, August 20, 2022
HomeNewsfeedസൗദിയില്‍ 5 ജി നെറ്റ് വര്‍ക്ക് സേവനം കൂടുതല്‍ മേഖലകളിൽ ലഭ്യമാവുന്നു

സൗദിയില്‍ 5 ജി നെറ്റ് വര്‍ക്ക് സേവനം കൂടുതല്‍ മേഖലകളിൽ ലഭ്യമാവുന്നു

റിയാദ്: സൗദിയില്‍ 5 ജി നെറ്റ് വര്‍ക്ക് സേവനം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു. രാജ്യത്തെ പ്രധാന നഗരങ്ങളിലും പ്രവിശ്യകളിലും ഉള്‍പ്പെടെ 53 ഗവര്‍ണറേറ്റുകളില്‍ 5 ജി ഇന്‍റര്‍നെറ്റ് സേവനം ലഭ്യമാണ്. എസ്.ടി.സി, സൈന്‍ കമ്ബനികളാണ് കൂടുതല്‍ പ്രദേശങ്ങളില്‍ സേവനം ലഭ്യമാക്കി വരുന്നത്.

കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കമ്മീഷനാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ദേശീയ ടെലികോം കമ്ബനിയായ എസ്.ടി.സിയും സൈന്‍ കമ്ബനിയുമാണ് സേവന ദാതാക്കളില്‍ ഏറ്റവും മുന്നില്‍. ഇരു കമ്ബനികളുടെയും സേവനം രാജ്യത്തെ 43 ഗവര്‍ണറേറ്റുകളില്‍ നിലവില്‍ ലഭ്യമാണ്.

ഇത്തിസലാത്തിന് കീഴിലുള്ള മൊബൈലിയാണ് മറ്റു ഇരുപത്തിയൊന്ന് ഗവര്‍ണറേറ്റുകളില്‍ സേവനം നല്‍കി വരുന്നത്. ഇന്റര്‍നെറ്റ് ഡൗണ്‍ലോഡ് ആന്റ് അപ്ലോഡിംഗിലെ വേഗതയാണ് ഫൈവ്ജി സേവനങ്ങളുടെ പ്രത്യേകത. സൈന്‍ കമ്ബനിയുടെ 5 ജി ഇന്‍റര്‍ നെറ്റ് സേവനങ്ങള്‍ക്കാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ വേഗതയുള്ളത്.

350.47 എംബിബിഎസാണ് സൈനിന്‍റെ ശരാശരി വേഗത. എസ്.ടി.സിയുടേത് 348.33 ഉം, മൊബൈലിയുടേത് 231.83 എംബിബിഎസുമാണ് ശരാശരി വേഗത.

Most Popular

Energy Casino Kod Promocji 2022