സൗദിയില്‍ എട്ട് പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു; 1266 പുതിയ രോഗികള്‍

saudi corona death

ഷക്കീബ് കൊളക്കാടന്‍

റിയാദ്: 1266 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ച സൗദി അറേബ്യയില്‍ എട്ട് പേര്‍ ചൊവ്വാഴ്ച മരണത്തിന് കീഴടങ്ങി. 152 പേരാണ് ഇത് വരെ കോവിഡ് മൂലം സൗദിയില്‍ മരിച്ചത്. ഇരുപതിനായിരം കടന്ന രോഗബാധിതരില്‍ 2,784 പേര്‍ പൂര്‍ണമായും സുഖം പ്രാപിച്ചു. 327 പേര്‍ക്കാണ് മക്കയില്‍ പുതുതായി രോഗം പിടി പെട്ടത്.

മദീന 273, ജിദ്ദ 262, റിയാദ് 171, ജുബൈല്‍ 58, ദമ്മാം 35, തായിഫ് 32, തബൂക് 29, സുല്‍ഫി 18, ഖുലൈസ് 9, ബുറൈദ 8, അല്‍ഖോബാര്‍ 7, ഹൊഫൂഫ് 5, ഖതീഫ് 4, രാസ്തനൂറാ 4, അദ്ഹം 3, അല്‍ജഫാര്‍ 2, അല്‍ മജാരിദ 2, യാമ്പു 2, ബിഷ 2, ദിരിയ 2, അബഹ, ഖമീസ്, ബഖീഖ്, ദഹ്‌റാന്‍, ദിലം, സബീഹാ, ഹഫര്‍ അല്‍ ബാതിന്‍, ഹായില്‍, സകാക, വാദി ദവാസിര്‍, സാജിര്‍ എന്നിവിടങ്ങളില്‍ ഒന്ന് വീതവുമാണ് പുതിയ രോഗികളുടെ പ്രവിശ്യ തിരിച്ചുള്ള കണക്ക്.

Eight people in Saudi Arabia died on Tuesday, with 1266 more confirmed by covid 19.