ഷക്കീബ് കൊളക്കാടന്‍
റിയാദ്: കോവിഡ് 19 രോഗബാധ സൗദി അറേബ്യയില്‍ 92 പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു. സാമൂഹ്യ സമ്പര്‍ക്കത്തിലൂടെ 82 പേരും 10 പേര്‍ വിദേശത്തു നിന്നും എത്തിയവരുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍. മുപ്പത്തഞ്ചു പേര്‍ ഇതുവരെ രാജ്യത്ത് രോഗമുക്തി നേടി എന്നത് ആശ്വസം പകരുന്നു.
റിയാദില്‍ 42 പേര്‍, മദീന (19), ജിദ്ദ (7), ഖതീഫ് (10), ദമ്മാം (4) ദഹ്‌റാന്‍, ബുറൈദ എന്നിവിടങ്ങളില്‍ രണ്ടു പേര്‍ക്കും ഖോബാറിലും ഹൊഫൂഫിലും ഓരോ ആളുകള്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ പ്രവിശ്യ തിരിച്ചുള്ള കണക്ക്. മൂന്ന് പേരാണ് ഇതുവരെ കൊറോണ ബാധയിലൂടെ മരണപ്പെട്ടത്.
92 more corona cases in saudi arabia