Friday, October 7, 2022
HomeGulfSaudi Arabiaകോവിഡ് നിയന്ത്രണം; വിദേശത്ത് നിന്നുള്ള ഉംറ തീര്‍ത്ഥാടകര്‍ക്ക് പ്രായപരിധി

കോവിഡ് നിയന്ത്രണം; വിദേശത്ത് നിന്നുള്ള ഉംറ തീര്‍ത്ഥാടകര്‍ക്ക് പ്രായപരിധി

റിയാദ്: വിദേശത്തുനിന്നുള്ളവര്‍ ഉംറ തീര്‍ത്ഥാടകര്‍ക്ക് പ്രായപരിധി നിശ്ചയിച്ച് സൗദി അറേബ്യ. 18നും 50നുമിടയില്‍ പ്രായമുള്ളവരെ മാത്രമേ വിദേശത്ത് നിന്ന് ഉംറയ്ക്ക് സൗദിയിലെത്താന്‍ അനുമതി നല്‍കൂ എന്ന് സൗദി ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെയാണ് ഈയിടെയാണ് വിദേശികള്‍ക്ക് തീര്‍ത്ഥാടന അനുമതി നല്‍കിയത്.

എന്നാല്‍, ഈ പ്രായപരിധി നിബന്ധനയില്‍ നിന്ന് ആറ് ഗള്‍ഫ് രാജ്യങ്ങളെ പൗരന്മാരെ ഒഴിവാക്കിയിട്ടുണ്ട്. ബാക്കിയെല്ലാ രാജ്യങ്ങളില്‍ നിന്നും 18നും 50നും ഇടയില്‍ പ്രായമുള്ള തീര്‍ഥാടകര്‍ മാത്രമേ ഉംറയ്ക്കായി എത്താന്‍ പാടുള്ളൂ എന്നും ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു.

Most Popular