റിയാദ്: സൗദിയില്‍ യുവതിയെയും കുഞ്ഞിനെയും പെട്രോള്‍ ഒഴിച്ച് തീകൊളുത്താന്‍ ശ്രമിച്ച പ്രവാസിയെ പോലിസ് അറസ്റ്റ് ചെയ്തു. യുവതിയെയും കുഞ്ഞിനെയും ആക്രമിച്ച ശേഷം തീകൊളുത്താനായി ഇന്ധനം ഒഴിച്ച് ഭീതി സൃഷ്ടിക്കുന്നതിനിടയിലാണ് ഇയാള്‍ പിടിയിലായത്. അല്‍ ബസിമിലെ സുരക്ഷാ ഉദ്യോഗസ്ഥരാണ് യമന്‍ പൗരനെ അറസ്റ്റ് ചെയ്തത്.
യുവതിയുമായി പ്രതി ഇതിന് മുമ്പ് വഴക്കടിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് അക്രമം. പ്രാഥമിക നടപടികള്‍ക്കു ശേഷം പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് വിഭാഗത്തിന് കൈമാറിയതായി അധികൃതര്‍ അറിയിച്ചു.
ALSO WATCH