Saturday, August 20, 2022
HomeGulfSaudi Arabiaസൗദിയിൽ വന്‍ മയക്കുമരുന്ന് വേട്ട

സൗദിയിൽ വന്‍ മയക്കുമരുന്ന് വേട്ട

റിയാദ്: മയക്കുമരുന്ന് കടത്തും വിതരണവുമായി ബന്ധപ്പെട്ട് റിയാദിലും ജിദ്ദയിലും പ്രവര്‍ത്തിച്ചിരുന്ന 16 അംഗ സംഘം അറസ്റ്റില്‍. സംഘത്തിന്റെ കൈയ്യില്‍ നിന്ന് 1,89,33,823 ഉത്തേജക ഗുളികകള്‍ പിടികൂടി. മയക്കുമരുന്ന് കടത്താനും വിതരണം ചെയ്യാനുമുള്ള ശ്രമത്തിനിടെയാണ് പ്രതികളെ നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ജനറല്‍ ഡയറക്ടറേറ്റ് വലയിലാക്കിയത്.

പ്രതികളില്‍ 10 പേര്‍ സൗദി പൗരന്മാരും ആറ് പേര്‍ വിദേശികളുമാണെന്ന് ഡയറക്ടറേറ്റ് വക്താവ് കാപ്റ്റന്‍ മുഹമ്മദ് അല്‍നജിദി അറിയിച്ചു. പ്രതികളെ പിന്തുടര്‍ന്ന് ക്രിമിനല്‍ സംഘത്തിന്റെ ശൃംഖലയെ വലയിലാക്കുകയും മയക്കുമരുന്ന് കടത്താനും വില്‍പന നടത്താനും ഉപയോഗിച്ച മാര്‍ഗങ്ങളെ കണ്ടെത്തുകയും ചെയ്തു. റിയാദില്‍ മയക്കുമരുന്ന് സംഘത്തിലെ അഞ്ച് സൗദി പൗരന്മാരാണ് പിടിയിലായത്. ഇവരില്‍ നിന്ന് 98,78,500 ഉത്തേജക ഗുളികകളാണ് പിടികൂടിയത്.

മറ്റ് 10 പേരെ ജിദ്ദയില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. വസ്ത്രങ്ങളുടെ ഒരു ഷിപ്പ്‌മെന്റില്‍ ഒളിപ്പിച്ച നിലയില്‍ 58,27,000 ഉത്തേജക ഗുളികകള്‍ കണ്ടെത്തി. മറ്റൊരു ശ്രമത്തിലാണ് ഒരു വിദേശി കൂടി പിടിയിലായത്. ജോര്‍ദാന്‍ അതിര്‍ത്തിയിലെ അല്‍ഹദീദ പോസ്റ്റിലാണ് ഉരുളക്കിഴങ് ഷിപ്പ്‌മെന്റിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ 32,28,323 ഉത്തേജക ഗുളികകള്‍ കണ്ടെത്തിയ കേസില്‍ ഈ വിദേശി പിടിയിലായത്.

Most Popular

Energy Casino Kod Promocji 2022