യാംബു: സൗദി അറേബ്യയിലെ ചെങ്കടലില്‍ യാംബു തുറമുഖത്തിന് സമീപം സ്‌ഫോടക വസ്തുക്കള്‍ നിറച്ച ബോട്ട് കണ്ടെത്തി. റിമോട്ട് നിയന്ത്രിത സ്ഫോടകവസ്തു നിറച്ച ബോട്ട് സൗദി നാവികസേന തടഞ്ഞുവെച്ചു നശിപ്പിച്ചതായി പ്രതിരോധ മന്ത്രാലയം വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ തുര്‍ക്കി അല്‍ മാലികി അറിയിച്ചു.
ചൊവ്വാഴ്ച്ച രാവിലെ 6.40നാണ് ചെങ്കടലില്‍ ബോട്ട് തടഞ്ഞുനിര്‍ത്താനും ആക്രമണം തുടങ്ങുന്നതിനുമുമ്പ് നശിപ്പിക്കാനും സൗദി നാവികസേനക്ക് കഴിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു.
സൗദി അറേബ്യക്കെതിരായ ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് കണ്ടെത്താന്‍ അന്വേഷണം പുരോഗമിക്കുകയാണ്. രാജ്യത്തിന്റെ സുപ്രധാന കേന്ദ്രങ്ങളെയും സാമ്പത്തിക അഭിവൃദ്ധിയെയും തകര്‍ക്കാന്‍ ലക്ഷ്യമിടുന്ന ശത്രുതാപരമായ ശ്രമങ്ങള്‍ക്കെതിരെ മന്ത്രാലയം കര്‍ശന നടപടി സ്വീകരിക്കുമെന്നും അല്‍ മാലിക്കി പറഞ്ഞു.
ALSO WATCH