സൗദി അറേബ്യയില്‍ ഡാമില്‍ മുങ്ങിമരിച്ച രണ്ടുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

body found in taif dam

താഇഫ്: സൗദി അറേബ്യയിലെ താഇഫിലുള്ള വാദി സഅബ് ഡാമില്‍ മുങ്ങിമരിച്ച രണ്ടുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. മക്കാ റീജിയന്‍ സിവില്‍ ഡിഫന്‍സ് വക്താവ് മുഹമ്മദ് ബിന്‍ ഉസ്മാന്‍ അല്‍ ഖര്‍നിയെ ഉദ്ധരിച്ച് സൗദി പ്രസ് ഏജന്‍സിയാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. ഡാമിന്റെ അടിത്തട്ടില്‍ നിന്നാണ് മുങ്ങല്‍ വിദഗ്ധര്‍ മൃതദേഹം കണ്ടെടുത്തത്.

ഡാമിന്റെ വശങ്ങളിലുണ്ടായിരുന്ന വസ്ത്രങ്ങളുടെ അവശിഷ്ടങ്ങളില്‍ നിന്നാണ് മൃതദേഹങ്ങള്‍ കിടന്നിരുന്ന സ്ഥലം ഏകദേശം മനസ്സിലാക്കാന്‍ സാധിച്ചത്. റെഡ് ക്രസന്റ്, പോലിസ്, സെക്യൂരിറ്റി പട്രോള്‍ ടീമുകളും തിരച്ചിലിന്റെ ഭാഗമായി.

പടിഞ്ഞാറന്‍ സൗദി അറേബ്യയിലെ മൗണ്ടന്‍ റിസോര്‍ട്ട് സിറ്റിയിലുള്ള നിരവധി ഡാമുകളില്‍ ഒന്നാണ് ചരിത്രപ്രധാന്യമുള്ള വാദി സഅബ്.

Bodies of two drowning victims found in Taif dam