Friday, January 28, 2022
HomeNewsfeedസൗദിയില്‍ വാക്‌സിനെടുത്ത് മൂന്ന് മാസം പൂര്‍ത്തിയായവര്‍ക്ക് ബൂസ്റ്റര്‍ ഡോസ്

സൗദിയില്‍ വാക്‌സിനെടുത്ത് മൂന്ന് മാസം പൂര്‍ത്തിയായവര്‍ക്ക് ബൂസ്റ്റര്‍ ഡോസ്

റിയാദ്: കുവൈത്തിന് പിന്നാലെ സൗദിയും ബൂസ്റ്റര്‍ ഡോസ് എടുക്കാനുള്ള കാലപരിധി കുറച്ചു. രണ്ടാം ഡോസ് വാക്സിന്‍ എടുത്തു മൂന്നു മാസമായവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാമെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവില്‍ ബൂസ്റ്റര്‍ ഡോസിന് ഫൈസര്‍ ബയോടെക് വാക്‌സിന്‍ മാത്രമാണ് രാജ്യത്തു ലഭ്യമായിട്ടുള്ളത്.

ഒന്നും രണ്ടും വാക്‌സിനേഷനുകള്‍ ഏതു സ്വീകരിച്ചവര്‍ക്കും നിലവില്‍ ഫൈസര്‍ വാക്‌സിന്‍ ആണ് വിതരണം ചെയ്യുന്നത്. രണ്ടാം ഡോസ് സ്വീകരിച്ച് ആറു മാസത്തിന് ശേഷമാണ് ബുക്കിങ് ആപ്പില്‍ അപ്പോയ്‌മെന്റ് എടുക്കാന്‍ സംവിധാനം ഉണ്ടായിരുന്നതെങ്കില്‍ കഴിഞ്ഞ ദിവസം എല്ലാവര്‍ക്കും ബുക്കിങ് ലഭിച്ചിരുന്നു. സിഹ്ഹത്തീ ആപ്ലികേഷന്‍ മുഖേന നിരവധി പേര്‍ ഇത് ഉപയോഗപ്പെടുത്തി. 12 വയസിന് മുകളിലുള്ളവര്‍ക്കാണ് ഇതുവരെ വാക്‌സിനേഷന്‍ ലഭ്യമായിരുന്നതെങ്കില്‍ 5 വയസ് മുതല്‍ മുകളിലേക്കുള്ള മുഴുവന്‍ പേര്‍ക്കും വാക്‌സിനേഷന്‍ ലഭ്യമാണെന്ന് ആരോഗ്യമന്ത്രാലയം പ്രഖ്യാപിച്ചു.

2022 ഫെബ്രുവരി മുതല്‍ പൊതുഇടങ്ങളിലേക്കു പ്രവേശിക്കാനും യാത്രകള്‍ക്കും ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമാക്കിയിരിക്കുകയാണ് സൗദി.

 

Most Popular